കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്; 53.85 കോടിയുടെ ബജറ്റ്
text_fieldsകാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന് 2026 - 2027 വർഷത്തേക്ക് 53.85 കോടി രൂപ വരവും 50.50 കോടി രൂപ ചെലവും 3.34 കോടി രൂപ മിച്ചവുമുള്ള ബജറ്റ് വൈസ് പ്രസിഡൻ്റ് റോസമ്മ ആഗസ്തിഅവതരിപ്പിച്ചു. ഭവന നിർമാണം -1.71 കോടി, കുടിവെള്ളം ശുചിത്വം -1.20 കോടി, വനിതകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ- 1.75 കോടി, പട്ടികജാതി, പട്ടികവർഗ്ഗ ക്ഷേമം - മൂന്നു കോടി, യുവജനക്ഷേമം -20.50 ലക്ഷം, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മിനി ബൈപ്പാസ്- 28 ലക്ഷം, എല്ലാ പഞ്ചായത്തുകളിലും വനിത ഓപ്പൺ ജിം- 59.50 ലക്ഷം, ബ്ലോക്ക് പഞ്ചായത്തിന്റെ 16 ഡിവിഷനിലും മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ -25.60 ലക്ഷം, ക്ഷീര കർഷകർക്ക് പാലിന് സബ്സിഡിയും കാലിത്തീറ്റ വിതരണവും -20 ലക്ഷം, അംഗൻവാടി കുട്ടികൾക്ക് പോഷകാഹാര വിതരണം- 24 ലക്ഷം, ഭിന്നശേഷി കുട്ടികൾക്ക് സ്കോളർഷിപ്പ് -24 ലക്ഷം, താൽക്കാലിക ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും വേതനം -45 ലക്ഷം, മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിൽ സോളാർ പാനൽ സ്ഥാപിക്കൽ -40 ലക്ഷം എന്നിവയാണ് പ്രധാന പദ്ധതികൾ. പ്രസിഡൻ്റ് അഡ്വ. പി.എ. ഷെമീർ അധ്യക്ഷതവഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ബിനു മറ്റക്കര, വി.ടി. അയൂബ്ഖാൻ, സിനിമോൾ തടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രകാശ് പുളിക്കൻ, ബേബി വട്ടക്കാട്ട്, സോഫി ജോസഫ്, ജോണിക്കുട്ടി മഠത്തിനകം, റോസമ്മ ജോൺ, സിനി ജിബു, ആൻസി സെബാസ്റ്റ്യൻ, അഡ്വ. പി.ജി. സൂര്യകല, കെ.കെ. സദാനന്ദൻ, അനീറ്റമോൾ ആന്റണി, കിരൺ രാജൻ, സെക്രട്ടറി സജീഷ് പണിക്കർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ലിത ഷാജി, സൂസമ്മ മാത്യു, സുനി പത്യാല, ആൻസി അഗസ്റ്റിൻ, അന്നമ്മ വർഗീസ്, അമ്പിളി സജീവൻ എന്നിവർ സംസാരിച്ചു.


