Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightകാഞ്ഞിരപ്പള്ളിയുടെ...

കാഞ്ഞിരപ്പള്ളിയുടെ സ്വന്തം കൊച്ചുസാര്‍ ഇനി ഓർമ

text_fields
bookmark_border
കാഞ്ഞിരപ്പള്ളിയുടെ സ്വന്തം കൊച്ചുസാര്‍ ഇനി ഓർമ
cancel
camera_alt

എം.​വി. വ​ർ​ഗീ​സ് (കൊ​ച്ചു സാ​ർ)

കാ​ഞ്ഞി​ര​പ്പ​ള്ളി: ത​ല​മു​റ​ക​ൾ​ക്ക് അ​റി​വ് പ​ക​ർ​ന്നു ന​ൽ​കി​യ കൊ​ച്ചു സാ​ർ എ​ന്ന എം.​വി. വ​ർ​ഗീ​സ് ഇ​നി ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗം. അ​റി​വി​ന്‍റെ​യും അ​ക്ഷ​ര​ങ്ങ​ളു​ടെ​യും വ​ഴി​യി​ലെ സ​ഞ്ചാ​ര​ത്തി​നൊ​ടു​വി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ ശ്രേ​ഷ്ഠ ഗു​രു​ഭൂ​ത​ന്‍ വി​ട പ​റ​യു​ന്ന​ത് എ​ഴു​തി തീ​ര്‍ക്കാ​ത്ത ക​ഥ​ക​ളും കൈ​മാ​റി തീ​രാ​ത്ത അ​റി​വു​ക​ളും ബാ​ക്കി​യാ​ക്കി.

പ​ത്തൊ​മ്പ​താം വ​യ​സ്സി​ല്‍ അ​ധ്യാ​പ​ക​നാ​യി, നാ​ടി​ന്‍റെ കൊ​ച്ചു​സാ​റാ​യി, കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ ഭാ​ഗ​മാ​യ​താ​ണ് മ​ള്ളാ​ത്ത് എം.​വി. വ​ര്‍ഗീ​സി​ന്‍റെ ജീ​വി​തം. സ്വ​ന്തം പ​രി​ശ്ര​മം കൊ​ണ്ട് സാ​മൂ​ഹി​ക​ശാ​സ്ത്ര​ത്തി​ലും അ​ധ്യാ​പ​ന​ത്തി​ലും ബി​രു​ദ​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യി. 56ാം വ​യ​സി​ൽ വി​വ​ര്‍ത്ത​ന സാ​ഹി​ത്യ മേ​ഖ​ല​യി​ലേ​ക്ക് ചു​വ​ടു​വെ​ച്ചു. ഡ​സ​നോ​ളം ചെ​റു​തും വ​ലു​തു​മാ​യ ഗ്ര​ന്ഥ​ങ്ങ​ളാ​ണ് 85ാം വ​യ​സു വ​രെ​യു​ള്ള വി​വ​ർ​ത്ത​നം ചെ​യ്ത​ത്. ഖ​ലീ​ല്‍ ജി​ബ്രാ​ന്‍ അ​ട​ക്കം വി​ശ്വ​സാ​ഹി​ത്യം നെ​ഞ്ചേ​റ്റി​യ എ​ഴു​ത്തു​കാ​രു​ടെ പ​രി​ഭാ​ഷ​ക​ൾ വ​രെ അ​തി​ലു​ണ്ട്. പ്ര​സാ​ധ​ക​രി​ല്‍ സാ​ഹി​ത്യ പ്ര​വ​ര്‍ത്ത​ക സ​ഹ​ക​ര​ണ സം​ഘം മു​ത​ല്‍ ത​ല​പ്പൊ​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളും.

ദൈ​വ​ശാ​സ്ത്രം മു​ത​ല്‍ സാ​മൂ​ഹി​ക​ശാ​സ്ത്രം വ​രെ​യു​ള്ള വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലാ​യി അ​ര ഡ​സ​ന്‍ പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചു. കോ​ഴി​ക്കോ​ട് പൂ​ര്‍ണ ബു​ക്‌​സ് പ്ര​സി​ദ്ധീ​ക​രി​ച്ച കേ​ര​ള​ത്തി​ലെ ന​ദി​ക​ള്‍ എ​ന്ന പു​സ്ത​ക​ത്തി​ന്​ തി​ക​ഞ്ഞ ഗ​വേ​ഷ​ണ സ്വ​ഭാ​വ​മാ​ണു​ള്ള​ത്. കേ​ര​ള​ത്തി​ലെ 44 ന​ദി​ക​ളെ​യും കു​റി​ച്ചു​ള്ള ആ​ധി​കാ​രി​ക പ​ഠ​ന ഗ്ര​ന്ഥം എ​ന്ന നി​ല​യി​ല്‍ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളി​ല്‍ പോ​ലും ഇ​തു ക​ട​ന്നെ​ത്തി​യി​രി​ക്കു​ന്നു. 85, 87 വ​യ​സ്സു​ക​ളി​ൽ അ​ജ്ഞാ​ത​ര്‍, ഏ​കാ​കി​യു​ടെ പൂ​ന്തോ​ട്ടം എ​ന്നി​ങ്ങ​നെ ര​ണ്ടു നോ​വ​ലു​ക​ളും അ​ദ്ദേ​ഹം ര​ചി​ച്ചു.

അ​ധ്യാ​പ​ന​വും സാ​ഹി​ത്യ ജീ​വി​ത​വും ഒ​രു​പോ​ലെ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി. ഗ്രാ​മ​വി​ക​സ​ന സ​മി​തി​യെ​ന്ന പേ​രി​ല്‍ ഇ​ദ്ദേ​ഹം ക​ണ്‍വീ​ന​റാ​യി രൂ​പ​വ​ത്ക​രി​ച്ച കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഇ​ന്ന​ത്തെ പാ​ല​മ്പ്ര​യു​ടെ പി​റ​വി.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ അ​ധ്യാ​പ​ക​രു​ടെ സ്വ​ന്തം ബാ​ങ്ക് എ​ന്നു വി​ളി​ക്കാ​വു​ന്ന അ​ധ്യാ​പ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ പി​ന്നി​ലും നാ​ട്ടു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട കൊ​ച്ചു​സാ​ര്‍ ത​ന്നെ​യാ​യി​രു​ന്നു. ക്ലാ​സ് മു​റി​യി​ലെ ഓ​രോ കു​ട്ടി​യു​ടെ​യും ക​ണ്ണു​ക​ളി​ല്‍ നി​ന്നു വാ​യി​ച്ചെ​ടു​ക്കു​ന്ന ദാ​രി​ദ്ര്യ​ത്തി​ന്‍റെ മു​ഖ​ഭാ​ഷ ഇ​ടം​കൈ അ​റി​യാ​തെ വ​ലം​കൈ കൊ​ണ്ട് അ​വ​രി​ല്‍ പ​ല​രെ​യും ചേ​ര്‍ത്തു​പി​ടി​ക്കു​ന്ന​തി​ലേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തെ കൊ​ണ്ടു​പോ​യ​ത്.

പ്ര​ണ​യ​വും പ​ര​സ്പ​ര​മു​ള്ള താ​ങ്ങും കൊ​ണ്ട് ഉ​റ​ച്ച കു​ടും​ബ​ങ്ങ​ളെ വ​ള​ര്‍ത്തി​യെ​ടു​ക്കാ​ന്‍ പ്ര​ഭാ​ഷ​ണ​ങ്ങ​ളും പ്ര​ചോ​ദ​ന​ങ്ങ​ളു​മാ​യി ഫാ​മി​ലി അ​പ്പോ​സ്റ്റ​ലേ​റ്റ് എ​ന്ന കു​ട​ക്കീ​ഴി​ല്‍ വ​ര്‍ഗീ​സ് സാ​റും ഭാ​ര്യ ത്രേ​സ്യാ​മ്മ ടീ​ച്ച​റും ന​ട​ന്ന​ല​ഞ്ഞ ദൂ​ര​ങ്ങ​ളെ കി​ലോ​മീ​റ്റ​റു​ക​ളി​ല്‍ അ​ള​ന്നു തീ​ര്‍ക്കാ​നാ​വി​ല്ല.

Show Full Article
TAGS:kanjirappally Kottayam Obit 
News Summary - Kanjirappally's Beloved 'Kochusar' Passes Away
Next Story