ചിറ്റാർപുഴയിൽ മാലിന്യകേന്ദ്രമായി കോവിൽകടവ്
text_fieldsചിറ്റാർപുഴയിൽ കോവിൽ കടവ് ഭാഗത്തെ മാലിന്യം, ചിറ്റാർപുഴയുടെ തീരത്ത് കോവിൽ കടവ് ഭാഗത്ത് കുടിവെള്ള പദ്ധതിയുടെ ജലസംഭരണി കാട് മൂടിയ നിലയിൽ
കാഞ്ഞിരപ്പള്ളി: ടൗണിലൂടെ ഒഴുകുന്ന പ്രധാന ജലസ്രോതസായ ചിറ്റാർപുഴ മാലിന്യ കേന്ദ്രമാകുന്നു. പുഴയുടെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നുണ്ടെങ്കിലും കോവിൽ കടവാണ് പ്രധാനം. നാളുകൾക്ക് മുമ്പ് ചിറ്റാർ പുനർജനിയുടെ ഭാഗമായി പുഴ മാലിന്യമുക്തമാക്കിയെങ്കിലും വീണ്ടും പഴയപടിയായി. കോവിൽ കടവിൽ ചിറ്റാർപുഴയിലേക്ക് ഇറങ്ങുന്ന കുളിക്കടവിലെ കൽപ്പടവുകളിൽ അടക്കം മാലിന്യം കിടക്കുകയാണ്.
പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയും ഈ ഭാഗത്ത് ഉണ്ട്. അതിലേക്കു വെള്ളം സംഭരിക്കുന്ന ജലസംഭരണി കാട് മൂടിയ നിലയിലാണ്. ഈ മേഖലയിൽ രണ്ടു കാമറ ഉള്ളപ്പോഴാണ് മേഖലയിൽ മാലിന്യം തള്ളുന്നത്.


