യാത്രക്കിടെ അസ്വസ്ഥത; യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ
text_fieldsമുൻഭാഗവും പിൻഭാഗവും തിട്ടയിലും റോഡിലുമായി ഇടിച്ച് നിൽക്കുന്ന ബസ്
കാഞ്ഞിരപ്പള്ളി: ബസ് യാത്രക്കിടെ അപസ്മാര രോഗമുണ്ടായ യാത്രക്കാരനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചു. കുമളിയിൽ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് വന്ന ചങ്ങനാശ്ശേരി ഡിപ്പോയിലെ AT 334ാം നമ്പർ ബസിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
ബസ് കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോൾ കുമളി സ്വദേശി പ്രസാദിന് (41 )അപസ്മാരം ഉണ്ടാവുകയായിരുന്നു. ഉടൻ ഡ്രൈവർ സതീഷ്, കണ്ടക്ടർ ജയപ്രകാശ് എന്നിവർ ബസ് നേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് വിട്ടു. എന്നാൽ ആശുപത്രിയിലേക്ക് തിരിഞ്ഞു കയറാനാവാതെ ബസിന്റെ മുൻഭാഗവും പിൻഭാഗവും തിട്ടയിലും റോഡിലുമായി ഇടിച്ച് നിന്നു. തുടർന്ന് ജീവനക്കാരെത്തി പ്രസാദിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
രോഗിയെ ആശുപത്രിയിലെത്തിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ സതീഷും കണ്ടക്ടർ ജയപ്രകാശും


