Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightകാ​റ്റും മ​ഴ​യും:...

കാ​റ്റും മ​ഴ​യും: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ കെ.​എ​സ്.​ഇ.​ബി​ക്ക്​ 30 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ടം

text_fields
bookmark_border
കാ​റ്റും മ​ഴ​യും: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ കെ.​എ​സ്.​ഇ.​ബി​ക്ക്​ 30 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ടം
cancel
camera_alt

ച​ങ്ങ​നാ​ശ്ശേ​രി - വാ​ഴൂ​ർ റോ​ഡി​ൽ പാ​റേ​ൽ​പ​ള്ളി​ക്ക് സ​മീ​പം റോ​ഡ​രി​കി​ൽ നി​ന്ന വ​ലി​യ​മ​രം കാ​റ്റി​ൽ മ​റി​ഞ്ഞ നി​ല​യി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ല​യോ​ര​മേ​ഖ​ല​യി​ൽ മൂ​ന്ന് ദി​വ​സ​മാ​യി ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ കാ​ഞ്ഞി​ര​പ്പ​ള്ളി സ​ബ് ഡി​വി​ഷ​നി​ൽ മാ​ത്രം 30 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം. പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞും വൈ​ദ്യു​ത​ലൈ​ൻ പൊ​ട്ടി​യു​മാ​ണ് ന​ഷ്ടം ഉ​ണ്ടാ​യ​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി സ​ബ് ഡി​വി​ഷ​ന് കീ​ഴി​ൽ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ 300 സ്ഥ​ല​ങ്ങ​ളി​ലാ​ണ് വൈ​ദ്യു​തി ക​മ്പി​ക​ൾ പൊ​ട്ടി​യ​ത്. 15 എ​ച്ച്.​ടി പോ​സ്റ്റു​ക​ളും 85 എ​ൽ.​ടി പോ​സ്റ്റു​ക​ളും ത​ക​ർ​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ ന​ഷ്ട​മു​ണ്ടാ​യ എ​രു​മേ​ലി സെ​ക്ഷ​നി​ൽ അ​ഞ്ച്​ എ​ച്ച്.​ടി പോ​സ്റ്റു​ക​ളും 30 എ​ൽ.​ടി പോ​സ്റ്റു​ക​ളും ത​ക​ർ​ന്നു.

ഇ​രു​മ്പൂ​ന്നി​ക്ക​ര, തു​മ​രം​പാ​റ മേ​ഖ​ല​ക​ളി​ലും വ്യാ​പ​ക നാ​ശ​മു​ണ്ടാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി സ​ബ് ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​റ​ത്തോ​ട്, കൂ​ട്ടി​ക്ക​ൽ, മു​ണ്ട​ക്ക​യം, എ​രു​മേ​ലി എ​ന്നീ സ​ബ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്.

Show Full Article
TAGS:wind and rain KSEB Kanjirapally Kottayam News 
News Summary - Wind and rain: KSEB suffers loss of Rs. 30 lakh in Kanjirapally
Next Story