Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2023 5:39 AM GMT Updated On
date_range 2023-10-15T11:09:32+05:30യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ
text_fieldscamera_alt
സുധീഷ്
കറുകച്ചാൽ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ ചമ്പക്കര ചിറക്കൽ ഉഴത്തിൽ വീട്ടിൽ മയിൽ എന്ന സുധീഷ് കുമാർ (36) അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാത്രി ഇയാളും സഹോദരനുമായി വാക്തർക്കം ഉണ്ടാവുകയും തുടർന്ന് സുധീഷ് കോടാലികൊണ്ട് സഹോദരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐമാരായ എം.എച്ച്. അനുരാജ്, നജീബ്, സി.പി.ഒമാരായ വിവേക്, സുനോജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story