Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസർക്കാർ ക്വാർട്ടേഴ്സിൽ...

സർക്കാർ ക്വാർട്ടേഴ്സിൽ മോഷണം: രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
സർക്കാർ ക്വാർട്ടേഴ്സിൽ മോഷണം: രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt


കൃഷ്ണകുമാർ, ദീപു പ്രകാശ്




കോട്ടയം: മലങ്കര ഗവ. ഓഫീസേഴ്സ് ക്വാർട്ടേഴ്സിൽ നിന്ന് അലുമിനിയം ഷീറ്റുകളും മറ്റ് സാധനങ്ങളും മോഷ്ടിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാള്ളൂശ്ശേരി പുല്ലരിക്കുന്ന് സ്വദേശി കൃഷ്ണകുമാർ, എറണാകുളം കൂത്താട്ടുകുളം മുളക്കുഴ നിരപ്പേൽ ഹൗസിൽ ദീപു പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്.

പി.ഡബ്ല്യു.ഡി കോൺട്രാക്ടറായ പരാതിക്കാരൻ കോട്ടയം മലങ്കര ഗവ. ഓഫീസേഴ്സ് ക്വാർട്ടേഴ്സിന്‍റെ പഴയ മേൽക്കൂരയിലെ അലുമിനിയം ഷീറ്റുകൾ മാറ്റി സ്ഥാപിച്ചശേഷം, ലേല നടപടികൾക്കായി ക്വാർട്ടേഴ്സിന് സമീപമുള്ള കാർ ഷെഡിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ വില മതിക്കുന്ന സാധനങ്ങളാണ് മോഷണം പോയത്. ഏഴ് അലുമിനിയം ഷീറ്റുകൾ, ജി.ഐ. പൈപ്പുകൾ, ജി.ഐ. പൈപ്പ് ഗ്രില്ലുകൾ, പി.വി.സി. സാധനങ്ങൾ എന്നിവ ഉൾപ്പെടുന്ന വസ്തുക്കളാണ് മോഷ്ടിച്ചത്.

2026 ഒക്ടോബർ 19ന് വൈകിട്ട് അഞ്ചിനും ഒക്ടോബർ 24ന് വൈകിട്ട് അഞ്ചിനും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് ഇൻസ്പെക്ടർ രാജേന്ദ്രൻ നായർ, എസ്.ഐമാരായ നവീൻ ജോർജ് ഡേവിഡ്, എ.കെ. അനിൽ, സി.പി.ഒമാരായ അരുൺ കുമാർ, സലമോൻ, ഷെബിൻ പീറ്റർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർനടപടിക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Local News kerala local news Kottayam 
News Summary - Stolen Aluminum Sheets Recovered Kottayam
Next Story