Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2025 5:12 AM GMT Updated On
date_range 2025-01-14T10:42:42+05:30കോഴിത്തീറ്റയുമായി വന്ന ലോറി ആറ്റിലേക്ക് മറിഞ്ഞു
text_fieldscamera_alt
ചെറുവള്ളിയിൽ മണിമലയാറ്റിലേക്ക് മറിഞ്ഞ ലോറി
പൊൻകുന്നം: കോഴിത്തീറ്റ ചാക്കുകളുമായി വന്ന ലോറി നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റ് തകർത്ത് മണിമലയാറ്റിലേക്ക് പതിച്ചു. ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പൊൻകുന്നം-പുനലൂർ സംസ്ഥാനപാതയിൽ ചെറുവള്ളി പള്ളിപ്പടിയിൽ തേക്കുംമൂടിന് സമീപം തിങ്കളാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. ആദ്യം തിട്ടയിൽ റബർ മരത്തിൽ തടഞ്ഞുനിന്നെങ്കിലും മരം കടപുഴകി ലോറി ആറ്റിലേക്ക് മറിയുകയായിരുന്നു.
Next Story