ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 20 വർഷം തടവ്
text_fieldsസുജി
കോട്ടയം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 20 വർഷം തടവും 10,000 രൂപ പിഴയും. പെരുമ്പായിക്കാട് വില്ലേജ് പറാറത്ത് വീട്ടിൽ സുജി (52)യെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജ് എച്ച്. റോഷ്നി ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2021 ഡിസംബർ 26നാണ് സംഭവം നടന്നത്. ഗാന്ധിനഗർ പെലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ. ഷിജിയാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 36 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. പോൾ കെ. എബ്രഹാം ഹാജരായി.


