Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമു​ക്ക​ട കു​ടി​വെ​ള്ള...

മു​ക്ക​ട കു​ടി​വെ​ള്ള പ​ദ്ധ​തി ഒ​രു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കും; ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ പ​ദ്ധ​തി​

text_fields
bookmark_border
മു​ക്ക​ട കു​ടി​വെ​ള്ള പ​ദ്ധ​തി ഒ​രു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കും; ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ പ​ദ്ധ​തി​
cancel
camera_alt

മ​ണി​മ​ല പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച് വാ​ർ​ഡു​ക​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് ത​യാ​റാ​ക്കി​യ മു​ക്ക​ട കു​ടി​വെ​ള്ള പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ല​ക്​​ട​റേ​റ്റി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ​നി​ന്ന്​  

എരുമേലി: മണിമല പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ കുടിവെള്ളം എത്തിക്കുന്നതിന് തയാറാക്കിയ മുക്കട കുടിവെള്ള പദ്ധതിയുടെ തടസ്സങ്ങൾ നീങ്ങിയതായി റോണി കെ.ബേബി എം.എൽ.എ അറിയിച്ചു. മന്ത്രി തലത്തിലും കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലും മുക്കട കുടിവെള്ള പദ്ധതി ഒരു വർഷത്തിനകം പൂർത്തീകരിക്കാൻ തീരുമാനമായി.

മുക്കടയിൽ കുടിവെള്ള പദ്ധതിക്ക് വേണ്ടി സ്ഥാപിക്കുന്ന ജല സംഭരണിക്ക് സ്ഥലം വിട്ടു നൽകാൻ പട്ടികജാതി വികസന വകുപ്പും പദ്ധതിയുടെ ഭാഗമായി കരിമ്പിൻതോടിനും മുക്കടക്കും ഇടയിൽ വനഭൂമിയിൽ പൈപ്പുകൾ ഇടുന്നതിന് വനം വകുപ്പും അനുമതി നൽകാൻ സമ്മതിച്ചതോടെയാണ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്ക് എത്തുന്നത്.

മണിമല ഗ്രാമപഞ്ചായത്തിലെ 6, 7, 8 വാർഡുകളിൽ പൂർണമായും 4, 5 വാർഡുകളിൽ ഭാഗികമായും ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങൾക്ക് പ്രയോജനകരമായ പദ്ധതിയാണ് മുക്കട കുടിവെള്ള പദ്ധതി. വേനൽക്കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണിത്. പട്ടികജാതി വികസന വകുപ്പ് വിട്ടു നൽകുന്ന സ്ഥലത്ത് മൂന്ന് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണിയാണ് നിർമിക്കുന്നത്. ജലജീവൻ മിഷന്‍റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പെരുന്തേനരുവിയിൽ നിന്നാണ് പദ്ധതിക്ക് ആവശ്യമായ ജലം എത്തുന്നത്. കലക്ടറുമായി നടന്ന ചർച്ചയിൽ റോണി കെ.ബേബി എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് ലിതാ ഷാജി, വൈസ് പ്രസിഡന്‍റ് ബി.സി ജയദാസ്, ബോബി ജേക്കബ്, ജയശ്രീ ഗോപിദാസ്, സുജാ ബാബു എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Mukkada drinking water projects Manimala 
News Summary - Mukkada Drinking Water Project
Next Story