Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightആംബുലന്‍സിനു പകരം...

ആംബുലന്‍സിനു പകരം ഓട്ടോ ഓടി; പഞ്ചായത്ത് അംഗങ്ങൾ 1.40 ലക്ഷം തിരിച്ചടക്കാൻ നിർദേശം

text_fields
bookmark_border
ആംബുലന്‍സിനു പകരം ഓട്ടോ ഓടി; പഞ്ചായത്ത് അംഗങ്ങൾ 1.40 ലക്ഷം തിരിച്ചടക്കാൻ നിർദേശം
cancel
Listen to this Article

മുണ്ടക്കയം: സ്വന്തമായി ആംബുലന്‍സ് ഉണ്ടായിട്ടും ടാക്‌സി ഓട്ടോറിക്ഷ വിളിച്ചു പാലിയേറ്റിവ് കെയറിന് ഓടി പഞ്ചായത്തിന് നഷ്ടമുണ്ടാക്കിയതിന് ഈയിനത്തിൽ ചെലവായ 1.40 ലക്ഷം രൂപ പഞ്ചായത്ത് അംഗങ്ങൾ തിരിച്ചടക്കാൻ ഓഡിറ്റ് വിഭാഗം നിർദേശം. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്‍റ്, അംഗങ്ങള്‍, അന്നത്തെ പഞ്ചായത്ത് സെക്രട്ടറി, മെഡിക്കല്‍ ഓഫിസര്‍ എന്നിവർ പണം തിരിച്ചടക്കാനാണു നിര്‍ദേശം.

പാലിയേറ്റിവ് സർവിസിനു ലഭിച്ച ആംബുലന്‍സ് പഞ്ചായത്തില്‍ ഉണ്ട്. അതിന്റെ ഡ്രൈവര്‍ നിയമനത്തിന് ഉണ്ടായ തര്‍ക്കമാണ് ഓട്ടോറിക്ഷ വിളിക്കാൻ കാരണം. ഭരണകക്ഷിയായ എല്‍.ഡി.എഫിലെ സി.പി.എമ്മും സി.പി.ഐയും ഡ്രൈവർ തസ്തികക്ക് അവകാശമുന്നയിച്ചു തര്‍ക്കം ആയതോടെ ആംബുലന്‍സ് ഷെഡിലൊതുങ്ങി.

പാലിയേറ്റിവ് കെയർ പ്രവര്‍ത്തനം നിലക്കാതിരിക്കാന്‍ പിന്നിട് ഓട്ടോ വിളിക്കുകയായിരുന്നു. മെഡിക്കല്‍ ഓഫിസര്‍ ചില വിശദീകരണങ്ങള്‍ നല്‍കിയതിനാല്‍ പിഴയില്‍നിന്ന ഒഴിവായേക്കുമെന്നാണു സൂചന. അങ്ങനെയായാൽ മെഡിക്കല്‍ ഓഫിസറുടെ തുക കൂടി മറ്റുളളവര്‍ അടക്കേണ്ടിവരും.

Show Full Article
TAGS:ambulance Panchayat members Kottayam 
News Summary - Auto rickshaw instead of ambulance; Panchayat members ordered to repay Rs 1.40 lakh
Next Story