Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightകാർ നിയന്ത്രണംവിട്ട്...

കാർ നിയന്ത്രണംവിട്ട് മറിഞ്ഞു

text_fields
bookmark_border
കാർ നിയന്ത്രണംവിട്ട് മറിഞ്ഞു
cancel
camera_alt

കൊ​ട്ടാ​ര​ക്ക​ര-​ദി​ണ്ഡു​ക​ൽ ദേ​ശീ​യ​പാ​ത​യി​ൽ മ​രു​തം​മൂ​ടി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: കൊ​ട്ടാ​ര​ക്ക​ര-​ദി​ണ്ഡു​ക​ൽ ദേ​ശീ​യ​പാ​ത​യി​ൽ മ​രു​തം​മൂ​ടി​ന് സ​മീ​പം ഇ​ന്നോ​വ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു. അ​ണ​ക്ക​ര​യി​ൽ​നി​ന്ന്​ കോ​ട്ട​യ​ത്തേ​ക്ക് പോ​യ കാ​റാ​ണ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​ൽ അ​ഞ്ച്​ യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​അ​ണ​ക്ക​ര പ​റ​പ്പ​ള്ളി​ൽ ആ​ഷി (25), പ​റ​പ്പ​ള്ളി​ൽ അ​ലീ​ഷ (28), പ​റ​പ്പ​ള്ളി​ൽ അ​ജി (28), പ​റ​പ്പ​ള്ളി​ൽ ലി​സ​മ്മ മാ​ത്യു (54), പ​റ​പ്പ​ള്ളി​ൽ അ​ഷ്മി​യ (26) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. പാ​ത​യു​ടെ വ​ശ​ത്തെ മ​ര​ത്തി​ൽ കാ​ർ ത​ങ്ങി നി​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

അപകടത്തിൽപെട്ടവർക്ക് രക്ഷകരായി കെ.എസ്.ആർ.ടി.സി ജീവനക്കാർ

മു​ണ്ട​ക്ക​യം: വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.30ഓ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലേ​ക്കു ക​യ​റി​പ്പോ​ൾ പ​രി​സ​ര​ത്തു​ള്ള​വ​ർ പു​തി​യ ബ​സ്റൂ​ട്ടെ​ന്ന് ക​രു​തി. ബ​സ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് തി​രി​ച്ചു​നി​ർ​ത്തി ബ​സി​ലു​ള്ള​വ​രെ പു​റ​ത്തി​റ​ക്കി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രാ​ണെ​ന്ന​റി​ഞ്ഞ​ത്.

അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ഡ്രൈ​വ​ർ തോമസും ക​ണ്ട​ക്ട​ർ ജോഷി മോനും

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ക​ട്ട​പ്പ​ന​യി​ൽ​നി​ന്ന്​ വ​ള്ളി​യ​ങ്കാ​വി​ലേ​ക്ക് പോ​യ കാ​ർ ചു​ഴു​പ്പി​ന് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട്​ റോ​ഡി​ൽ മ​റി​യു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ക​ണ​യ​ങ്ക​വ​യ​ലി​ൽ​നി​ന്ന്​ മു​ണ്ട​ക്ക​യ​ത്തേ​ക്ക് വ​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലെ ക​ണ്ട​ക്ട​ർ പി.​ജെ. ജോ​ഷി​മോ​ൻ, ഡ്രൈ​വ​ർ കെ.​ടി. തോ​മ​സ്, ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യ മു​ണ്ട​ക്ക​യം മു​പ്പ​ത്തി​യൊ​ന്നാം മൈ​ൽ കു​റ്റി​യാ​നി​ക്ക​ൽ ബി​ജു എ​ന്നി​വ​രാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ര​ക്ഷ​ക​രാ​യ​ത്. സ്ത്രീ​യും കു​ട്ടി​യും ഉ​ൾ​പ്പെ​ടെ അ​ഞ്ച്​ യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
TAGS:car accident mundakayam accident 
News Summary - car accident mundakayam
Next Story