മുണ്ടക്കയത്തിെൻറ പഴമ കാണേണാ; ജോയിയുടെ വീട്ടിൽ പോയാൽ മതി
text_fieldsജോയിയുടെ കരവിരുതിൽ വിരിഞ്ഞ മുണ്ടക്കയത്തിെൻറ പഴമയുടെ ചെറുരൂപങ്ങൾ (ഇൻസൈറ്റിൽ, ശരത്)
മുണ്ടക്കയം: മുണ്ടക്കയം ചിറ്റടി പള്ളിക്കുന്നേല്‍ ജോയിയുടെ (40)വീട്ടിലെത്തിയാല്‍ പഴയ മുണ്ടക്കയത്ത് എത്തിയ പ്രതീതിയാണ്.
അര നൂറ്റാണ്ട് പഴക്കമുള്ള മുണ്ടക്കയം സിനിമ തിയറ്റര്‍, നാടറിഞ്ഞ മുണ്ടക്കയത്തിെൻറ ഗാലക്സി തിയറ്റര്‍, നാഷനല്‍ പെര്‍മിറ്റ് ലോറികള്‍, മുണ്ടക്കയം മേഖലയിലെ നിരവധി സ്വകാര്യ- കെ.എസ്.ആര്.ടി.സി ബസുകള്‍ എല്ലാം ജോയിയുടെ സ്വീകരണമുറിയില്‍ റെഡി. കാർഡ് ബോര്‍ഡിലും ഫോറക്സ് ഷീറ്റിലുമായാണ് ജോയി മാതൃകകൾ ഒരുക്കിയത്.
15 വര്‍ഷം മുമ്പ് പൊളിച്ചുനീക്കിയ മുണ്ടക്കയം തിയറ്ററിെൻറ മാതൃക ഒറിജിനലിനെ വെല്ലുന്നതാണ്. ഗാലക്സി തിയറ്റർ ഭിത്തിയിലെ മാര്‍പാപ്പയുടെ ചിത്രംപോലും അതേപടി തയാറാക്കിയിരിക്കുന്നു.
എന്നുമാത്രമല്ല, മൊബൈല്‍ ഫോണും വൈദ്യുതിയും ഘടിപ്പിച്ച് ഗാലക്സിയില്‍ മോഹന്‍ലാലിെൻറ 'സ്ഫടികം' സിനിമയും കാണാം. 20 വര്‍ഷം മുമ്പ് തിയറ്ററില്‍ കാണിച്ചിരുന്ന ഓപ്പണിങ്ങും ലൈറ്റിങ്ങും മാത്രമല്ല, അക്കാലത്തെ വ്യാപാര സ്ഥാപനങ്ങളുടെ പരസ്യ ൈസ്ലഡുകളും വിഡിയോയായി കാണാം.
ബസുകളുടെ മാതൃക യഥാർഥമാണെന്ന പ്രതീതി സൃഷ്ടിക്കുന്നതാണ്. സീറ്റുകൾ, സ്റ്റിയറിങ്, ഡീസല്‍ ടാങ്ക്, എന്ജിന് ഭാഗം എല്ലാം ഒറിജിനലിനെ വെല്ലുന്ന സൂപ്പര്‍ ബസുകള്‍. നിർമാണത്തിന് ആകെ ചെലവഴിച്ചത് നാലുനാള്‍ മാത്രം. 'ദൃശ്യം' സിനിമയിലെ പൊലീസ് സ്േറ്റഷെൻറ മാതൃകയും നിര്‍മിച്ചിട്ടുണ്ട്.
പള്ളിക്കുന്നേല്‍ പരേതനായ പൗലോസ്-റോസമ്മ ദമ്പതികളുടെ മകനായ ജോയി കാഞ്ഞിരപ്പള്ളി ഫെഡറല്‍ ബാങ്ക് ശാഖ ജീവനക്കാരനാണ്.
ലോക്ഡൗണില്‍ മൂന്നുദിവസം മാത്രമേ ജോലിയുള്ളൂ. ബാക്കി ദിവസങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്ക് വിനിയോഗിക്കുകയാണ്. നല്ല ചിത്രകാരന്‍കൂടിയാണ്. മൈലേത്തടി സി.എം.എസ്.എല്‍.പി സ്കൂളിലും ഇഞ്ചിയാനി ഹോളി ഫാമിലി ഹൈസ്കൂളിലും പഠനം നടത്തിയ ജോയി ചെറുപ്രായത്തില്‍തന്നെ ചിത്രരചനയടക്കമുള്ള രംഗത്ത് സജീവമായിരുന്നു.
സഹോദരനും അധ്യാപകനുമായ റോയിയും ചിത്രകാരനാണ്. ജോയിയും റോയിയും ചേര്‍ന്ന് കഴിഞ്ഞ അധ്യയനവര്‍ഷം നിരവധി അംഗന്‍വാടികളുടെ ഭിത്തികളില്‍ പെയിൻറിങും ചിത്രരചനയും നടത്തിയിരുന്നു.
ഭാര്യ സുമയുടെയും മക്കളായ അമല്‍, ആദില്‍ എന്നിവരുടെയും പൂര്‍ണ പിന്തുണയും ലഭിക്കുന്നതായി ജോയി 'മാധ്യമ'ത്തോട് പറഞ്ഞു. ഇനി ഒന്ന് ഒറ്റപ്പാലംവരെ പോകണം.
നിരവധി സിനിമകളില്‍ ഇടംനേടിയ വരിക്കാശ്ശേരി മനയൊന്ന് കണ്ട് മാതൃക ഉണ്ടാക്കണമെന്ന ആഗ്രഹമുണ്ട്. മനയുടെ ചിത്രം കൈവശമുെണ്ടങ്കിലും നേരില്‍കണ്ട് തയാറാക്കണമെന്നാണ് ആഗ്രഹം.