Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightമുണ്ടക്കയത്ത്​ വ്യാപാര...

മുണ്ടക്കയത്ത്​ വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം

text_fields
bookmark_border
മുണ്ടക്കയത്ത്​ വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം
cancel
camera_alt

മുണ്ടക്കയം ടൗണിൽ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തം

മു​ണ്ട​ക്ക​യം: പ​ട്ട​ണ​ത്തി​ലെ വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. മു​ണ്ട​ക്ക​യം - എ​രു​മേ​ലി റോ​ഡി​ൽ കോ​സ്​​വേ ജ​ങ്​​ഷ​നി​ൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 6.30 ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​ഞ്ചാ​യ​ത്ത് ഷോ​പ്പി​ങ്​ കോം​പ്ല​ക്സി​ൽ ഹ​രി​ത ക​ർ​മ​സേ​ന സൂ​ക്ഷി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. പൊ​ട്ടി​ത്തെ​റി​ക്കു​ന്ന ശ​ബ്ദ​ത്തോ​ടെ​യാ​ണ് തീ​പി​ടി​ച്ച​ത്.

നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര സ​മു​ച്ച​യ​മാ​ണി​ത്. നാ​ട്ടു​കാ​ർ കെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും തീ ​ആ​ളി പ​ട​രു​ക​യാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ​നി​ന്ന്​ അ​ഗ്നി ര​ക്ഷ സേ​ന എ​ത്തി ദീ​ർ​ഘ നേ​രം ന​ട​ത്തി​യ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​കെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​ത്. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് കോ​സ് വേ ​റോ​ഡ് അ​ട​ച്ച പൊ​ലീ​സ്​ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു വി​ട്ടു.

Show Full Article
TAGS:Fire Break Out mundakayam fire force Kottayam 
News Summary - Fire break out in Mundakayam shopping complex
Next Story