ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന: പഴകിയ എണ്ണ പിടികൂടി
text_fieldsമുണ്ടക്കയത്ത് നടന്ന പരിശോധന
മുണ്ടക്കയം: ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പും സംയുക്തമായി കടകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഉപയോഗിച്ച എണ്ണ കണ്ടെത്തി. മുണ്ടക്കയത്തെ ചെറുകടി വ്യാപാര സ്ഥാപനത്തിലായിരുന്നു പരിശോധന. അളവിൽ കൂടുതൽ ചൂടാക്കി ഉപയോഗിച്ച വ്യാപാരസ്ഥാപനങ്ങൾക്കെതിരെ ഫുഡ് സേഫ്റ്റി വകുപ്പ് നോട്ടീസ് നൽകി. ഇവരിൽനിന്ന് പിന്നീട് പിഴ ഈടാക്കും. എണ്ണയും മറ്റു ഭക്ഷ്യസാധനങ്ങളും പഴകിയതാണോ എന്നു കണ്ടെത്തുന്നതിനായി മൊബൈൽ ലബോറട്ടറിയും സംഘത്തിനൊപ്പം ഉണ്ടായിരുന്നു. ഫുഡ് സേഫ്റ്റി പൂഞ്ഞാർ സർക്കിൾ ഓഫിസർ, കാഞ്ഞിരപ്പള്ളി സർക്കിൾ ഓഫിസർ ഡോ. തെരേസലിൻ ലൂയിസ്, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് മാത്യു, ജെ.എച്ച്. ഐ ഉല്ലാസ് കുമാർ എന്നിവർ നേതൃത്വം നൽകി.