Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightഅലങ്കാര വിളക്ക്...

അലങ്കാര വിളക്ക് സ്ഥാപിക്കുന്നതിനിടെ ഒരാൾക്ക് ഷോക്കേറ്റു

text_fields
bookmark_border
അലങ്കാര വിളക്ക് സ്ഥാപിക്കുന്നതിനിടെ ഒരാൾക്ക് ഷോക്കേറ്റു
cancel
camera_alt

പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ

Listen to this Article

മുണ്ടക്കയം: ടൗണിന് സമീപത്തെ വ്യാപാര സ്ഥാപനത്തിൽ അലങ്കാര വിളക്ക് സ്ഥാപിക്കുന്നതിനിടെ യുവാവിന് വൈദ്യുതാഘാതമേറ്റു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീണ് സ്ഥാപനത്തിലെ മാനേജർക്കും പരിക്കേറ്റു. മടുക്ക പുത്തൻപുരയ്ക്കൽ അജിത്താണ് (20) ഷോക്കേറ്റ് റോഡിൽ വീണത്. ശനിയാഴ്ച രാവിലെ 11.30നായിരുന്നു അപകടം.

കൂട്ടിക്കൽ ജങ്ഷനിലെ വ്യാപാരസ്ഥാപനത്തിന്റെ രണ്ടാം നിലയുടെ മുൻഭാഗത്ത് അലങ്കാര വിളക്ക് തൂക്കുകയായിരുന്നു അജിത്ത്. ഇതിനിടെ സമീപത്തുകൂടി കടന്നുപോകുന്ന കെ.എസ്.ഇ.ബി ഹൈടെൻഷൻ ലൈനിൽ സ്പർശിക്കുകയായിരുന്നു. ഷോക്കേറ്റ അജിത്ത് തെറിച്ചു റോഡിലേക്ക് വീണു.

പൊള്ളലേറ്റ അജിത്തിനെ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി. അജിത്ത് മുകളിൽനിന്ന് താഴേക്ക് വീഴുന്നത് കണ്ട വ്യാപാര സ്ഥാപനത്തിലെ മാനേജർ അജിത്തിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ മാനേജരുടെ കാലിൽ പരിക്കേറ്റു. തുടർന്ന് നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
TAGS:Local News mundakayam kottayam 
News Summary - One person was shocked while installing a decorative lamp
Next Story