മുണ്ടക്കയത്ത് വ്യാപാരസ്ഥാപനങ്ങളിൽ മോഷണം
text_fieldsപച്ചക്കറിക്കടയിൽ നടന്ന മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യം
മുണ്ടക്കയം: ടൗണിലെ മൂന്നോളം വ്യാപാരസ്ഥാപനങ്ങളിൽ മോഷണം. മുണ്ടക്കയം പൊലീസ് സ്റ്റേഷന് താഴെഭാഗത്തുള്ള റോഡിന്റെ വശങ്ങളിലെ രണ്ട് കടകളിലും ടൗണിലെ പച്ചക്കറിക്കടയിലുമാണ് മോഷണം നടന്നത്. സി.പി.എം ഓഫിസിനോട് ചേർന്ന് മുണ്ടക്കയം ശ്രീവിലാസത്തിൽ സരോജത്തിന്റെ കടയിൽ നിന്ന് 4000 രൂപ മോഷണംപോയി.
കഴിഞ്ഞവർഷവും സമാനമായ രീതിയിൽ ഇവരുടെ കടയിൽ മോഷണം നടന്നിരുന്നു. ഇതിന് എതിർവശത്തായി ചെറുകടികൾ വിൽക്കുന്ന നെല്ലിത്താനം ബഷീറിന്റെ കടയിൽനിന്ന് സാധനങ്ങളും കുടുക്കയിൽ സൂക്ഷിച്ച പണവും മോഷ്ടാവ് കൊണ്ടുപോയി. കൂടാതെ വില്ലേജ് ഓഫിസിന് സമീപം രഹന ഷൈജുവിന്റെ പച്ചക്കറിക്കടയിലും മോഷണം നടന്നിട്ടുണ്ട്. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.