എൻ.ഡി.എ സ്ഥാനാർഥിയുടെ വീടിന് മുന്നിൽ ജനപക്ഷം പ്രവർത്തകരുടെ അതിക്രമം
text_fieldsവേലനിലത്ത് അനധികൃതമായി സ്ഥാപിച്ച പോസ്റ്റർ
മുണ്ടക്കയം (കോട്ടയം): എൻ.ഡി.എ സ്ഥാനാർഥി എം.പി സെന്നിെൻറ വീടിന് മുന്നിൽ സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ ജനപക്ഷം പ്രവർത്തകർ നശിപ്പിച്ചു. വീടിെൻറ ഗേറ്റിൽ ഉൾപ്പെടെ പി.സി. ജോർജിെൻറ പോസ്റ്റർ തൂക്കിയെങ്കിലും എൻ.ഡി.എ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നീക്കംചെയ്തു.
മുണ്ടക്കയം പഞ്ചായത്തിലെ വേലനിലത്താണ് സംഭവം. എൻ.ഡി.എ നേതൃത്വം മുണ്ടക്കയം പൊലീസിൽ പരാതി നൽകി. പരാജയ ഭീതിയിൽ ജനപക്ഷം പ്രവർത്തകർ അക്രമം അഴിച്ചുവിടുകയാണെന്ന് ബി.ഡി.ജെ.എസ് നിയോജകമണ്ഡലം പ്രസിഡൻറ് എം.ആർ. ഉല്ലാസ് ആരോപിച്ചു.
സംഭവമറിഞ്ഞ് ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡൻറ് കെ.ബി. മധു, നേതാക്കളായ അഭിലാഷ് ഇടക്കുന്നം, സോജി എരുമേലി തുടങ്ങിയർ സ്ഥലത്തെത്തി, സ്ഥാനാർഥിയായ എം.പി. സെൻ വോട്ട് അഭ്യർഥനയുമായി പുറത്തുപോയ സമയത്താണ് രാവിലെ ഒമ്പതുമണിയോടെ ജനപക്ഷം പ്രവർത്തകർ അക്രമം നടത്തിയത്.