Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചങ്ങനാശ്ശേരി നഗരത്തിൽ...

ചങ്ങനാശ്ശേരി നഗരത്തിൽ പുതിയ ട്രാഫിക് പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളും

text_fields
bookmark_border
ചങ്ങനാശ്ശേരി നഗരത്തിൽ പുതിയ ട്രാഫിക് പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളും
cancel

ചങ്ങനാശ്ശേരി: നഗരത്തിൽ പുതിയ ട്രാഫിക് പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മറ്റിയിൽ തീരുമാനമായി. ഹെവി വെഹിക്കിൾ ബൈപാസ് റോഡിൽകൂടി കടത്തി വിടണം. വലിയ വാഹനങ്ങൾക്ക് ടൗണിലേയ്ക്ക് പ്രവേശിക്കാതെ നോ എൻട്രി ബോർഡ് സ്ഥാപിക്കുന്നതിന് ട്രാഫിക് യൂനിറ്റിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു.

റെയിൽവേ സ്റ്റേഷന് സമീപം അനുമതിയില്ലാതെ സ്ഥാപിച്ചിരിക്കുന്ന കടകൾ ഒഴിപ്പിക്കുന്നതിന് പി.ഡബ്ല്യൂ.ഡി/നഗരസഭ ഹെൽത്ത് വിഭാഗങ്ങളെ ചുമതലപ്പെടുത്തി. നഗരത്തിലെ ഇടവഴികളിൽ ടൂ വീലറിൽ പൊലീസ് പട്രോളിംഗ് നടത്തുന്നതിന് തീരുമാനിച്ചു.

സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ റോഡിലെ ബ്ലോക്ക് ഒഴിവാക്കുന്നതിനും കുട്ടികളെ റോഡ് മുറിച്ചു കടക്കുന്നതിന് സഹായിക്കുന്നതിനും എല്ലാ സ്കൂളുകൾക്കു മുമ്പിലും പൊലീസിനെ ഏർപ്പെടുത്തുന്നതിന് എസ്.എച്ച്.ഒ.യെ ചുമതലപ്പെടുത്തി തീരുമാനിച്ചു. മുനിസിപ്പൽ ഓഫീസിന് മുമ്പിൽ ഒന്നിലധികം കെ.എസ്.ആർ.ടി.സി ബസുകളും ഓട്ടോറിക്ഷകളും നിർത്തുന്നതു മൂലം ഉണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനും മോട്ടോർ വെഹിക്കിൾ വകുപ്പിനെ ചുമതലപ്പെടുത്തി. പി.പി. ജോസ് റോഡിന്റെ ഒരു സൈഡിൽ മാത്രം പാർക്കിങ് അനുവദിച്ചു.

എം.സി. റോഡിൽ നിന്നും മാർക്കറ്റ് റോഡിലേയ്ക്ക് വാഹനങ്ങൾ പോകാവുന്ന രീതിയിൽ അസ്സീസ്സി റോഡ് വൺവേയാക്കും. നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തി. ബിവറേജസ് റോഡ് വൺവേയാക്കും. നടപ്പാതകളിലേക്ക് ഇറക്കി വച്ചിരിക്കുന്ന സാധനങ്ങൾ മാറ്റുന്നതിനും നടപ്പാതകളിലെ ബോർഡുകൾ മാറ്റുന്നതിനും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് മുനിസിപ്പാലിറ്റി ഹെൽത്ത് വിഭാഗവും പി.ഡബ്ല്യൂ.ഡിയും കത്തുനൽകും.

ബൈപാസ് - വാഴൂർ റോഡിൽ ബ്ലോക്ക് ഉണ്ടാകുന്നതിനാൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള സിഗ്നൽ ലൈറ്റിന്റെ സമയം ക്രമീകരിക്കും. ബൈപാസ് റോഡിൽ മാലിന്യം തള്ളുന്ന പ്രവണത വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നൈറ്റ് പട്രോളിംഗ് ഏർപ്പെടുത്തും. വലിയ കടകളും ഫ്ലാറ്റുകളും ലൈസൻസ്/പെർമ്മിറ്റിന് വരുമ്പോൾ റോഡിലെ കാഴ്ചകൾ വ്യക്തമാകുന്ന വിധത്തിൽ ഒരു സി.സി.ടി.വി കാമറ സ്ഥാപിക്കുന്നതിന് നിർദേശം നൽകും. പി.ഡബ്ല്യു.ഡി റോഡിൽ റോഡ് മുറിച്ചു കടക്കുന്നതിനുള്ള അടയാളം പി.ഡബ്ല്യു.ഡി വരക്കും. റവന്യൂ ടവറിന്റെ പരിസരത്ത് മാലിന്യം കൂട്ടിയിടാതെ വൃത്തിയായി സൂക്ഷിക്കുന്നത് സംബന്ധിച്ച് ഹൗസിംഗ് ബോർഡിന് തഹസിൽദാർ കത്ത് നൽകും.

നമ്പർ ടു ബസ് സ്റ്റാൻഡുകളിൽ ബസ് പാർക്കിംഗിന് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലും നമ്പർ ടു ബസ് സ്റ്റാൻഡിലെ പാസേജിലേക്ക് ഇറക്കി സ്ഥാപിച്ചിരിക്കുന്ന കടകളും സാധനങ്ങളും നീക്കം ചെയ്യുന്നതിനും നഗരസഭ ഹെൽത്ത് വിഭാഗം നടപടി സ്വീകരിക്കും. ബസ് സ്റ്റാൻഡുകളിൽ ബസ് പാർക്കിംഗ് ടൈം ദീർഘദൂര ബസുകൾക്ക് 30 മിനിറ്റും ഹ്രസ്വദൂര ബസുകൾക്ക് 20 മിനിറ്റുമാക്കി നിജപ്പെടുത്തും.

നഗരസഭ അധ്യക്ഷൻ ജോമി ജോസഫ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.എം. നെജിയ, വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.പി. കൃഷ്ണകുമാർ, ട്രാഫിക് യൂനിറ്റ് എസ്.ഐ കെ.എസ്. സുജിത്ത് കുമാർ, ചങ്ങനാശ്ശേരി എസ്.ഐ.എസ്. സജിത്ത്മോൻ ഡെപ്യൂട്ടി തഹസിൽദാർ ടി.പി അജിമോൻ, പി.ഡബ്യു.ഡി റോഡ്‌സ് വിഭാഗം ഓഫീസർ എ.ആർ. അഖിൽ, എം.വി.ഐ പി. കിഷോർ കുമാർ എന്നിവർ പങ്കെടുത്തു.

Show Full Article
TAGS:Kottayam Local News traffic there are new restrictions and concessions 
News Summary - New traffic reforms and restrictions in Changanassery city
Next Story