പാലായെ ഇന്ത്യയുടെ വിദ്യാഭ്യാസ ഹബ്ബാക്കും -ഷോൺ ജോർജ്
text_fieldsമുത്തോലി പഞ്ചായത്തിലെ വെള്ളിയേപ്പള്ളിയിൽ വീടുകളിലെത്തി വോട്ടഭ്യർഥിക്കുന്ന എൻ.ഡി.എ സ്ഥാനാർഥി ഷോൺ ജോർജ്
പാലാ: കേരളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പാലായെ രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ഹബ്ബായി മാറ്റുമെന്ന് എൻ.ഡി.എ സ്ഥാനാർഥി ഷോൺ ജോർജ്. മുത്തോലി ബ്രില്യന്റ് സ്റ്റഡീസ് സെന്റർ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ സ്ഥാനാർഥി വിദ്യാഭ്യാസ രംഗത്ത് പാലായുടെ സാധ്യതകളും ഭാവിയും സംബന്ധിച്ച കാഴ്ചപ്പാടുകളും പദ്ധതികളും വിശദീകരിച്ചു. ലോകോത്തര ഐ.ടി. കമ്പനികളെ പാലായിൽ എത്തിക്കും. കേന്ദ്ര സർക്കാറിന്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാലായിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.


