വധശ്രമം: യുവാവ് പിടിയിൽ
text_fieldsകാർത്തിക്
പാലാ: വാക്തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. തമിഴ്നാട് സ്വദേശിയായ കാർത്തിക്കാണ് പാലാ പൊലീസിന്റെ പിടിയിലായത്. ഭരണങ്ങാനം ഇടമറ്റം എഫ്.സി കോൺവെന്റിലെ ജോലിക്കാരനായ തമിഴ്നാട് സ്വദേശി അറുമുഖം ഷൺമുഖവേലിനെ (സൂര്യ-38) ഇയാൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10ഓടെയാണ് സംഭവം.
വാക്തർക്കത്തെ തുടർന്ന് വീട്ടിലിരുന്ന വെട്ടുകത്തിയെടുത്ത് കാർത്തിക് ഷൺമുഖവേലിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിലും മുഖത്തും മാരക മുറിവേറ്റ ഷൺമുഖത്തെ പാലാ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
പാലാ എസ്.എച്ച്.ഒ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ. ദിലീപ് കുമാർ, രാജു. എം.സി, സി.പി.ഒമാരായ സന്തോഷ്. കെ.കെ, ജോബി കുര്യൻ, കിരണ്‍ കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.