സംസ്ഥാന സബ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് പാലായിൽ തുടക്കം
text_fieldsസംസ്ഥാന സബ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പാലാ ഡിവൈ.എസ്.പി കെ. സദൻ
ഉദ്ഘാടനം ചെയ്യുന്നു
പാലാ: സംസ്ഥാന സബ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് പാലായിൽ തുടക്കമായി. സ്പോർട്സ് അരീന പാലാ ഇൻഡോർ സ്റ്റേഡിയത്തിൽ നാല് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങൾ പാലാ ഡിവൈ.എസ്.പി കെ. സദൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജി. പ്രശാന്ത് അധ്യക്ഷനായി.
മുത്തോലി ഗ്രാമ പഞ്ചായത്തംഗം സി.എസ്. സിജു, അസോസിയേഷൻ ഭാരവാഹികളായ മുഹമ്മദ് താരിഖ്, ടി. ബിനുരാജ്, മാത്യു ജോസഫ്, ജോസഫ് മാത്യു, ബിജോമോൻ ജോർജ്, എൻ.പി. ലൗജൻ, പ്രദീപ് പി. പ്രഭ എന്നിവർ സംസാരിച്ചു. 11 നും13 നുമിടയിൽ പ്രായമുള്ള ആൺ- പെൺകുട്ടികളുടെ സിംഗിൾസ്, ഡബിൾസ് മത്സരങ്ങളാണ് നടക്കുന്നത്. നാഷനൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ടീമുകളെ ഈ മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കും. ജില്ല ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മത്സരങ്ങൾ 11ന് സമാപിക്കും.