അപകടം പതിവായി പഴയിടം കോസ്വേ
text_fieldsപഴയിടം കോസ്വേക്ക് സമീപം സംസ്ഥാനപാതയിൽ കൂട്ടിയിടിച്ച കാറും പിക്അപ് വാനും
പൊൻകുന്നം: പുനലൂർ-പൊൻകുന്നം സംസ്ഥാനപാതയിൽ ചെറുവള്ളി പഴയിടം കോസ്വേക്ക് സമീപം അപകടം പതിവായി. ഞായറാഴ്ച ഉച്ചക്ക് കാറും പിക്അപ് വാനും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം ഇവിടെ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു.
പ്രദേശത്തെ അനധികൃത പാർക്കിങ് അപകടത്തിന് കാരണമാകുന്നതായും ആക്ഷേപമുണ്ട്. ഹൈവേയുടെ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ കോസ്വേ വഴി വരുന്ന വാഹനങ്ങൾ കയറ്റം കയറി എത്തുമ്പോഴാണ് അപകടസാധ്യത കൂടുതൽ. അനധികൃത പാർക്കിങ് ഒഴിവാക്കിയില്ലെങ്കിൽ വഴിയാത്രക്കാർക്കും ഭീഷണിയാണ്.