Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightമാലിന്യംനിറഞ്ഞ് പഴയിടം...

മാലിന്യംനിറഞ്ഞ് പഴയിടം കോസ് വേ

text_fields
bookmark_border
മാലിന്യംനിറഞ്ഞ് പഴയിടം കോസ് വേ
cancel
camera_alt

മ​ണി​മ​ല​യാ​റ്റി​ലെ പ​ഴ​യി​ടം കോ​സ് വേ​യി​ൽ അ​ടി​ഞ്ഞ മാ​ലി​ന്യം

പൊ​ൻ​കു​ന്നം: ക​ന​ത്ത​മ​ഴ​യി​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ൽ നി​ന്ന് മ​ണി​മ​ല​യാ​റ്റി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ മാ​ലി​ന്യം മു​ഴു​വ​ൻ പ​ഴ​യി​ട​ത്ത് അ​ടി​ഞ്ഞു. പ​ഴ​യി​ടം കോ​സ് വേ​യി​ൽ ത​ങ്ങി നി​ൽ​ക്കു​ന്ന മാ​ലി​ന്യം ദി​വ​സ​ങ്ങ​ളോ​ളം ഇ​നി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ദു​രി​ത​മാ​കും. എ​ല്ലാ മ​ഴ​യി​ലും ഇ​വി​ടെ മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത്​ നാ​ട്ടു​കാ​ർ​ക്ക് ദു​സ്സ​ഹ​മാ​കു​ക​യാ​ണ്. ത​ടി, പ്ലാ​സ്റ്റി​ക്, വീ​ടു​ക​ളി​ൽ നി​ന്ന് ഉ​പേ​ക്ഷി​ക്കു​ന്ന പാ​ഴ് വ​സ്തു​ക്ക​ൾ, മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര​ത്തെ ക​ട​ക​ളി​ൽ​നി​ന്ന് ത​ള്ളു​ന്ന​വ തു​ട​ങ്ങി ട​ൺ ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണ് എ​ത്തു​ന്ന​ത്.

നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​മ്പോ​ൾ അ​ധി​കൃ​ത​ർ മാ​ലി​ന്യം നീ​ക്കാ​ൻ ഏ​ൽ​പ്പി​ക്കു​ന്ന​വ​ർ പാ​ല​ത്തി​ന​ടി​യി​ലൂ​ടെ ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് ഇ​വ മ​ണി​മ​ല​യാ​റ്റി​ലൂ​ടെ ത​ന്നെ ഒ​ഴു​ക്കി​വി​ടു​ക​യാ​ണ്.

ചി​റ​ക്ക​ട​വ്, മ​ണി​മ​ല, എ​രു​മേ​ലി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ​തി​നാ​ൽ ആ​രും കൃ​ത്യ​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു.

പാ​ല​ത്തി​ന് ഉ​യ​രം കു​റ​വാ​യ​തി​നാ​ൽ വെ​ള്ളം നി​റ​ഞ്ഞ് ഒ​ഴു​കു​മ്പോ​ൾ തൂ​ണു​ക​ളി​ൽ ത​ട്ടി​യാ​ണ് ഇ​വ അ​ടി​യു​ന്ന​ത്. വെ​ള്ളം കൂ​ടു​മ്പോ​ൾ പാ​ഴ് വ​സ്തു​ക്ക​ൾ അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ പാ​ല​ത്തി​ന് മു​ക​ളി​ലൂ​ടെ ക​യ​റി ഒ​ഴു​കും. ഇ​തു​മൂ​ലം കൈ​വ​രി​ക​ളും നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്.

Show Full Article
TAGS:
News Summary - Pazhayidam cos way filled with garbage
Next Story