സ്‌കൂൾ ബസിന് പിന്നിൽ ശബരിമല തീർഥാടകരുടെ ബസിടിച്ച് അപകടം: 13 പേർക്ക് പരിക്ക്
text_fieldsഅപകടത്തിൽ പെട്ട സ്‌കൂൾ ബസ്, സ്‌കൂൾ ബസിന് പിന്നിലിടിച്ചതിന് ശേഷം കടയുടെ ഷട്ടറിലേക്ക് ഇടിച്ചുകയറിയ ബസ്
പൊൻകുന്നം: പാലാ-പൊൻകുന്നം റോഡിൽ ഒന്നാംമൈലിൽ സ്‌കൂൾ ബസിന്റെ പിന്നിൽ അയ്യപ്പ ഭക്തരുടെ ബസ് ഇടിച്ച് അപകടം. വിദ്യാർഥികളും സ്‌കൂൾ ബസ് ജീവനക്കാരും തീർഥാടകരും ഉൾപ്പെടെ 13 പേർക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്‌കൂൾ ബസിന്റെ പിന്നിൽ ഇടിച്ചതിന് ശേഷം ടൂറിസ്റ്റ് ബസ് സമീപത്തെ കടയുടെ ഷട്ടറിലേക്ക് ഇടിച്ചുകയറി. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂളിന്റെ ബസിന് പിന്നിൽ ബംഗളുരു സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച ബസാണ് ഇടിച്ചത്. സ്‌കൂൾ ബസ് ഡ്രൈവർ പി.കെ. ചന്ദ്രൻ (56), ബസ് ജീവനക്കാരി പ്രിയ സലീഷ് (35), വിദ്യാർഥികളായ ആൻഡ്രിയ റിജോ (13), എ. ദേവനന്ദ (14), ലക്ഷ്മി ഭവാനി (13), ശ്രേയ(13), ബെംഗളൂർ സ്വദേശികളായ അയ്യപ്പഭക്തരായ ചന്ദ്രശേഖർ (46), വെങ്കിടേഷ് (45), ധൻജയ് (40), ഹരീഷ് കുമാർ (43), മഞ്ചുനാഥ് (32), സൗരവ് (17), വെങ്കിടേഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്.


