അപകട ഭീഷണി ഉയര്‍ത്തുന്ന മണ്‍തിട്ട മാറ്റുംവരെ സമരം -വി.ജെ.ലാലി
text_fieldsചങ്ങനാശ്ശേരി: മരിയന്‍ ലൈനിലെ 16 കുടുംബങ്ങള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തി 60 അടിയോളം ഉയരത്തില്‍ 300 മീറ്റര്‍ നീളത്തില്‍ നില്‍ക്കുന്ന മണ്‍തിട്ട നീക്കുംവരെ സമരം തുടരുമെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ വി.ജെ.ലാലി.
അപകട ഭീഷണിയായി നില്‍ക്കുന്ന മണ്‍തിട്ട നീക്കണമെന്നാവശ്യപ്പെട്ട്മരിയന്‍ ലൈന്‍ സംരക്ഷണ സമിതി മാടപ്പള്ളി പഞ്ചായത്ത് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംരക്ഷണ സമിതി ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. സമരസമിതി രക്ഷാധികാരി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജി. അശോക് തുടര്‍സമര പ്രഖ്യാപനം നടത്തി. വാര്‍ഡ് മെംബര്‍ സൈന തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സെലിന്‍ ബാബു, പഞ്ചായത്ത് മെംബര്‍ ബിന്ദു ജോസഫ്, ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം വി. വി. വിനയകുമാര്‍, എസ്,യു.സി.ഐ ജില്ല കമ്മറ്റിയംഗം കെ.എന്‍. രാജന്‍, ബി.ജെ.പി എസ്.സി. മോര്‍ച്ച ജില്ല വൈസ് പ്രസിഡന്‍റ് വി. മുരളീധരന്‍, ഫിലോമിന തോമസ്, ബിന്‍സി ബിനോയ്, അജേഷ് ആന്‍റണി എന്നിവര്‍ സംസാരിച്ചു.


