Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുണ്ടക്കയം സ്രാമ്പിയിൽ...

മുണ്ടക്കയം സ്രാമ്പിയിൽ പാറമടക്കെതിരെ ജനരോഷം ശക്തമാകുന്നു

text_fields
bookmark_border
മുണ്ടക്കയം സ്രാമ്പിയിൽ പാറമടക്കെതിരെ ജനരോഷം ശക്തമാകുന്നു
cancel
camera_alt

പാ​റ​മ​ട​ക്കെ​തി​രെ സ്രാ​മ്പി​യി​ൽ ചേ​ർ​ന്ന യോ​ഗം ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. പി. ​ജീ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്തിലെ സ്രാമ്പിയിൽ പുതുതായി ആരംഭിക്കുന്ന പാറമടക്കെതിരെ ജനരോഷം ശക്തമാകുന്നു. പഞ്ചായത്തിലെ 20, 21, മൂന്ന് വാർഡുകളിലെ ജനങ്ങളെ പാറമടയുടെ പ്രവർത്തനം ഗുരുതരമായി ബാധിക്കുമെന്നാരോപിച്ച് ശക്തമായ പ്രതിഷേധവുമായി പൊതുജനങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. പ്രതിഷേധത്തിന്‍റെ ആദ്യ ഘട്ടമായി ജനകീയ കൂട്ടായ്മ യോഗം ചേർന്നു. സ്രാമ്പി ക്ലബ് അങ്കണത്തിൽ ചേർന്ന കൂട്ടായ്മ പഞ്ചായത്ത് അംഗം ജയിംസ് മാത്യു അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്തംഗം അഡ്വ. പി. ജീരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സൂസമ്മ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം റോസമ്മ ജോൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോയ് കപ്പിലുമാക്കൽ, ബോബി കെ. മാത്യു, പൊതുപ്രവർത്തകരായ കെ.എസ്, രാജു, സിജു കൈതമറ്റം, റെജി പുഞ്ചവയൽ തുടങ്ങിയവർ സംസാരിച്ചു.

വർഷങ്ങൾക്ക് മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്ന സ്വകാര്യ വ്യക്തിയുടെ പാറമട അടച്ചുപൂട്ടിയിരുന്നു. അന്ന് ഇവിടെ ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടായിരുന്നു. വീണ്ടും പാറമട തുറന്നാൽ മേഖലയിൽ പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സ്രാമ്പിയിൽ തുടങ്ങാൻ പോകുന്ന പാറമടക്കെതിരെ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിനാണ് നാട്ടുകാർ തയാറെടുക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:mundakkayam paramada Public Outrage Stronger 
News Summary - Public Anger Grows Over Quarry in Mundakayam’s Srambi
Next Story