Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചോ​റ്റി​യി​ൽ ഏ​ഴു...

ചോ​റ്റി​യി​ൽ ഏ​ഴു വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി; 14 പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
ചോ​റ്റി​യി​ൽ ഏ​ഴു വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി; 14 പേ​ർ​ക്ക് പ​രി​ക്ക്
cancel
camera_alt

ചോ​റ്റി​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ

മുണ്ടക്കയം: ചോറ്റിയിൽ അമിത വേഗത്തിലെത്തിയ കാർ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്. കൊട്ടാരക്കര-ദിണ്ടുകൽ ദേശീയപാതയിൽ ചോറ്റി ജങ്ഷനിൽ ഞായറാഴ്ച രാവിലെ 8.15നായിരുന്നു അപകടം. കൂട്ടിക്കൽ, തേൻപുഴ സ്വദേശിയായ യുവാവാണ് അപകടമുണ്ടാക്കിയ കാറോടിച്ചിരുന്നത്. ആകെ ഏഴു വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.

ചോറ്റി മുണ്ടക്കയം സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റും കോൺഗ്രസ് നേതാവുമായ കൂട്ടിക്കല്‍ മഠത്തില്‍ അന്‍സാരി (65), മകൻ മഠത്തില്‍ സഹില്‍ (31), കൂട്ടിക്കല്‍ തേൻപുഴ പുത്തൂര്‍ ശാലോം (27), മടുക്ക മരുതുംവയലില്‍ ശ്യാംജിത്ത് (35), ഭാര്യ ശാലിനി (30), മക്കളായ എം.എസ്. അദ്വൈത് (ഒമ്പത്), എം.എസ്. ആവണി (നാല്), ചോറ്റി പി.വി. രാജന്‍ (65), ചോറ്റി മരുതുംവയലില്‍ ശ്രേയാനന്ദ് (11), ചോറ്റി പ്ലാമൂട് രാജു (71), മുണ്ടക്കയം 31ാം മൈല്‍ കരിക്കനത്ത് രേവാനന്ത് (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മൂന്നുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അഞ്ചു കാറും ഓട്ടോറിക്ഷയും സ്‌കൂട്ടറുമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ ഒമ്പതു പേരെ ഇരുപത്തിയാറാം മൈലിലെ മേരീ ക്യൂന്‍സ് മിഷന്‍ ആശുപത്രിയിലും രണ്ടുപേരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. മുണ്ടക്കയം ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ കാര്‍ ഓട്ടോറിക്ഷയുടെ പിന്നിലിടിച്ച് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Accidents Road Accident Kottayam 
News Summary - Seven-Vehicle Crash in Chotty
Next Story