കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു
text_fieldsവരിക്കാംകുന്നിന് സമീപം വൈദ്യുതി പോസ്റ്റിലിടിച്ച കാർ
തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലും കടയുടെ മുന്‍ഭാഗത്തെ തട്ടിലും ഇടിച്ചു. കാറിലുണ്ടായിരുന്ന ആപ്പാഞ്ചിറ സ്വദേശികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 12ഓടെ തലയോലപ്പറമ്പ്-കാഞ്ഞിരമറ്റം റോഡില്‍ വരിക്കാംകുന്ന് ജങ്ഷനിലായിരുന്നു അപകടം.
വൈദ്യുതി പോസ്റ്റിലിടിച്ച കാര്‍ ചിറയ്ക്കല്‍ കാലായില്‍ സജിയുടെ പച്ചക്കറിക്കടയുടെ മുന്നിലെ തട്ടിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് പ്രദേശത്ത് വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസ്സപ്പെട്ടു. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാർ എറണാകുളത്തുനിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കരുതുന്നു.