Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightThalayolaparambuchevron_rightവൈദ്യുതിബന്ധം...

വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചില്ല; കെ.എസ്​.ഇ.ബി ഓഫിസിൽ യുവതിയുടെ ആത്മഹത്യഭീഷണി

text_fields
bookmark_border
വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചില്ല; കെ.എസ്​.ഇ.ബി ഓഫിസിൽ യുവതിയുടെ ആത്മഹത്യഭീഷണി
cancel

ത​ല​യോ​ല​പ്പ​റ​മ്പ്: ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ വീ​ട്ടി​ൽ മു​ട​ങ്ങി​യ വൈ​ദ്യു​തി അ​ധി​കൃ​ത​ർ പു​നഃ​സ്ഥാ​പി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കെ.​എ​സ്.​ഇ.​ബി ഓ​ഫീ​സി​ൽ യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ​ഭീ​ഷ​ണി.

ത​ല​യോ​ല​പ്പ​റ​മ്പ് കെ.​എ​സ്.​ഇ.​ബി ഓ​ഫീ​സി​ൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് മൂ​ന്നോ​ടെ​യാ​ണ്​ സം​ഭ​വം. കോ​ല​ത്താ​ർ സ്വ​ദേ​ശി​നി​യാ​യ 34കാ​രി​യാ​ണ് പ​ള്ളി​ക്ക​വ​ല​യി​ലു​ള്ള കെ.​എ​സ്.​ഇ.​ബി ഓ​ഫീ​സി​ലെ​ത്തി​യ ശേ​ഷം പോ​ർ​ച്ചി​ലെ ഫാ​നി​ൽ ഷാ​ളി​ട്ട് കെ​ട്ടി ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വ​തി​യെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വൈ​ദ്യു​തി​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ഇ​വ​രു​ടെ വീ​ട്ടി​ലെ വൈ​ദ്യു​തി​ബ​ന്ധം ഇ​തി​നി​ടെ പു​നഃ​സ്ഥാ​പി​ച്ചു. ഈ ​വി​വ​രം ഇ​വ​രു​ടെ ഭ​ർ​ത്താ​വ് എ​ത്തി യു​വ​തി​യെ അ​റി​യി​ച്ചെ​ങ്കി​ലും യു​വ​തി വി​ശ്വ​സി​ച്ചി​ല്ല.

നി​ര​വ​ധി ത​വ​ണ വി​വ​ര​മ​റി​യി​ച്ചി​ട്ടും ദി​വ​സ​ങ്ങ​ളാ​യി ത​ക​രാ​റി​ലാ​യ വൈ​ദ്യ​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ന്ന് യു​വ​തി പ​റ​യു​ന്നു. അ​തേ​സ​മ​യം ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ര​ണ്ട് ദി​വ​സ​മാ​യി ത​ല​യോ​ല​പ്പ​റ​മ്പ് സെ​ക്ഷ​ൻ ഓ​ഫി​സി​ന് കീ​ഴി​ലു​ള്ള പ​ല​ഭാ​ഗ​ങ്ങ​ളി​ലും പോ​സ്റ്റു​ക​ളും മ​റ്റും ഒ​ടി​ഞ്ഞ് വൈ​ദ്യു​തി​വി​ത​ര​ണം ത​ക​രാ​റി​ലാ​ണെ​ന്നും ഇ​ത് പു​നഃ​സ്ഥാ​പി​ച്ച് വ​രി​ക​യാ​ണെ​ന്നു​മാ​ണ് വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം.

Show Full Article
TAGS:KSEB Electricity Connection Kottayam News 
News Summary - Electricity connection not restored; Woman threatens suicide at KSEB office
Next Story