Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightThalayolaparambuchevron_rightഅമിത വേഗം, അപകടം:...

അമിത വേഗം, അപകടം: പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

text_fields
bookmark_border
അമിത വേഗം, അപകടം: പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്
cancel
camera_alt

ത​ല​യോ​ല​പ്പ​റ​മ്പ്​ സ്വ​കാ​ര്യ ബ​സ്​ സ്റ്റാ​ൻ​ഡി​ൽ മോ​ട്ടോ​ർ വാ​ഹ​ന

വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന

ത​ല​യോ​ല​പ്പ​റ​മ്പ്: സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ട്ട​യം എ​ൻ​ഫോ​ഴ്സ്​​മെ​ന്‍റ്​ ആ​ർ.​ടി.​ഒ​യു​ടെ സ്പെ​ഷ​ൽ സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​ല​യോ​ല​പ്പ​റ​മ്പ്, വൈ​ക്കം ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കോ​ട്ട​യം എ​ൻ​ഫോ​ഴ്സ്​​മെ​ന്‍റ്​ ആ​ർ.​ടി.​ഒ കെ.​ഷി​ബു, എം.​വി.​ഐ ആ​ർ.​ടി.​ഒ ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റു സ്ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന്​ ​ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന വൈ​കി​ട്ട് നാ​ലു വ​രെ നീ​ണ്ടു. 60 ഓ​ളം ബ​സ്​ പ​രി​ശോ​ധി​ച്ച​തി​ൽ 40 എ​ണ്ണ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. പെ​ർ​മി​റ്റി​ല്ലാ​ത്ത​വ, ക​ണ്ട​ക്ട​ർ ലൈ​സ​ൻ​സ്​ ഇ​ല്ലാ​യ്മ, ട്രി​പ്പ് മു​ട​ക്കം, അ​ട​വി​ല്ലാ​ത്ത ഡോ​റു​ക​ൾ, സ്പീ​ഡ് ഗ​വ​ർ​ണ​ർ വി​ച്ഛേ​ദി​ച്ച് സ​ർ​വീ​സ്, ജി.​പി.​എ​സ് ഇ​ല്ലാ​യ്മ എ​ന്നി​വ​യാ​ണ് അ​ധി​ക​വും ക​ണ്ടെ​ത്തി​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ത​ല​യോ​ല​പ്പ​റ​മ്പ് ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം വ​യോ​ധി​ക​യെ ഇ​ടി​ച്ച ആ​വേ മ​രി​യ ബ​സ്​ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ർ വൈ​ക്കം പു​ലി​യാ​ട്ട്ചി​റ​യി​ൽ ധ​നീ​ഷി​നെ​തി​രെ ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
TAGS:motor vehicle department inspections Illegal service 
News Summary - Over speed, accidents: Motor Vehicle Department conducts inspection
Next Story