കലയിൽ പ്രേമലേഖനമെഴുതി
text_fieldsതലയോലപ്പറമ്പ്: ബഷീറിയൻ സാഹിത്യം വിരിഞ്ഞമണ്ണിൽ കലയിൽ പ്രേമലേഖനമെഴുതി ‘ആകാശമിഠായി’. സംഗീതത്തിലെ രാഗങ്ങളുടെ പേരിട്ട വേദികളിൽ കൗമാരകല ആഘോഷം തുടങ്ങി.
ആദ്യദിനം ഉപജില്ല തലത്തിൽ ഈരാറ്റുപേട്ടയും സ്കൂൾ തലത്തിൽ കോട്ടയം മൗണ്ട്കാർമൽ എച്ച്.എസ്.എസും മുന്നിൽ. 172 പോയന്റാണ് ഈരാറ്റുപേട്ട നേടിയത്. ഈസ്റ്റ് ഉപജില്ലയിലെ മൗണ്ട് കാർമൽ സ്കൂൾ 49 പോയന്റും നേടി. 165 പോയന്റുമായി കോട്ടയം ഈസ്റ്റ് ആണ് രണ്ടാംസ്ഥാനത്ത്. 158 പോയന്റുമായി ചങ്ങനാശ്ശേരി മൂന്നാംസ്ഥാനത്തുണ്ട്. 150 പോയന്റ് നേടി ഏറ്റുമാനൂരും 141 പോയന്റ് നേടി കുറവിലങ്ങാടുമാണ് തൊട്ടുപിറകിൽ. സ്കൂൾ തലത്തിൽ 43 പോയന്റുമായി വൈക്കം എൽ.ടി.ജി.എച്ച്.എസ്.എസ്, ളാക്കാട്ടൂർ എം.ജി.എം.എൻ.എസ്.എസ്, ഈരാറ്റുപേട്ട ഗേൾസ് എച്ച്.എസ്.എസ് എന്നിവയാണ് രണ്ടാംസ്ഥാനത്ത്. പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്.എസ്.എസ് 40 പോയന്റുമായി തൊട്ടുപിറകിലുണ്ട്.