നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു
text_fieldsതലയോലപ്പറമ്പിന് സമീപം അപകടത്തിൽപ്പെട്ട കാർ
തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട കാർ റോഡിൽനിന്നും താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാർഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജങ്ഷനിൽ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. പാലാ സ്വദേശികളായ യാത്രക്കാരെ നെടുമ്പാശ്ശേരിയിൽ വിട്ടശേഷം തിരികെ പാലായിലേക്ക് പോകുകയായിരുന്നു കാർ.
ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. വളവിൽനിയന്ത്രണംവിട്ട് കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാറിന്റെ മുൻവശം തകർന്നു. ഗുരുമന്ദിരത്തിന് മുന്നിൽ സ്ഥാപിച്ച സ്റ്റീൽ കൊടിമരത്തിനും കേടുപാടുകൾ സംഭവിച്ചു. പിന്നീട് ക്രെയിൻ കൊണ്ടുവന്നാണ് അപകടത്തിൽപ്പെട്ട കാർ ഉയർത്തിയത്.