Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightThalayolaparambuchevron_rightശക്തമായ മഴയിൽ...

ശക്തമായ മഴയിൽ വീടിന്‍റെ മേൽക്കൂര തകർന്നു

text_fields
bookmark_border
ശക്തമായ മഴയിൽ വീടിന്‍റെ മേൽക്കൂര തകർന്നു
cancel
camera_alt

മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ഞി​പ്പാ​ലം പ​ന​ത്ത​റ​യി​ൽ ശ​ശി​ധ​ര​ന്‍റെ വീ​ട് മ​ഴ​യി​ൽ ത​ക​ർ​ന്ന നി​ല​യി​ൽ

തലയോലപ്പറമ്പ്: ശക്തമായ മഴയിൽ ഓടുമേഞ്ഞ വീടിന്‍റെ മേൽക്കൂര തകർന്നു. മറവൻതുരുത്ത് പഞ്ചായത്ത് മൂന്നാം വാർഡിൽ പഞ്ഞിപ്പാലം ഭാഗത്ത് പനത്തറയിൽ ശശിധരന്‍റെ വീടാണ് തകർന്നത്. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് സംഭവം. ഭിന്നശേഷിക്കാരനായ ശശിധരനും ഭാര്യ രാജാമണിയുമാണ് ഇവിടെ താമസം.

സംഭവസമയത്ത് ഇരുവരും വീടിന് മുൻഭാഗത്തായിരുന്നു. ശബ്‌ദംകേട്ട് ദമ്പതികൾ വീടിന് പുറത്തേക്ക് ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അടുക്കളയും ഒരു കിടപ്പുമുറിയും പൂർണമായും മറ്റൊരു കിടപ്പുമുറി ഭാഗികമായും തകർന്നതോടെ നിർധന കുടുംബത്തിന് കയറിക്കിടക്കാൻ കിടപ്പാടം നഷ്ടപ്പെട്ട അവസ്ഥയിലാണ്. വില്ലേജ് ഓഫിസർ കെ.ആർ. രഞ്ജിത്കുമാർ, പഞ്ചായത്ത് അധികൃതർ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.

Show Full Article
TAGS:Heavy Rain House Collapsed Kottayam 
News Summary - The roof of the house collapsed due to heavy rain
Next Story