Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാ​റ്റി​ൽ മ​രം ​വീ​ണ് ...

കാ​റ്റി​ൽ മ​രം ​വീ​ണ് വീ​ട്​ ത​ക​ർ​ന്നു

text_fields
bookmark_border
കാ​റ്റി​ൽ മ​രം ​വീ​ണ്   വീ​ട്​ ത​ക​ർ​ന്നു
cancel
camera_alt

മ​രം വീ​ണ് പ​ന്ത​ല്ലൂ​ർ കു​ര്യ​ൻ വ​ർ​ക്കി​യു​ടെ വീ​ട് ത​ക​ർ​ന്ന നി​ല​യി​ൽ

വൈക്കം: മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ പുരയിടത്തിൽ നിന്ന കൂറ്റൻ മരം കടപുഴകി വീട് തകർന്നു. സംഭവസമയത്ത് ശബ്ദം കേട്ട് കുടുംബാംഗങ്ങൾ ഉടൻ പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ തോട്ടകം ഗവ. എൽ.പി സ്‌കൂളിനു സമീപത്താണ് സംഭവം. പന്തല്ലൂർ കുര്യൻ വർക്കി (ജോയിച്ചൻ)യുടെ ഓടുമേഞ്ഞ വീടാണ് മേൽക്കൂരയും ഭിത്തിയും ഉൾപ്പെടെ തകർന്നുവീണത്. മരം വീഴുമ്പോൾ ജോയിച്ചനും ഭാര്യ സിസിയും മൂന്ന് മക്കളും വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും കഴുക്കോലും പട്ടികയും ഓടും തകരുന്ന ശബ്ദം കേട്ട് ഉടൻ പുറത്തേക്ക് ഇറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. വീട് വാസയോഗ്യമല്ലാതായതോടെ വീട്ടുകാരെ താൽക്കാലികമായി ബന്ധുവീട്ടിലേക്കു മാറ്റിപ്പാർപ്പിച്ചു. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.

Show Full Article
TAGS:Tree Collapsed house 
News Summary - The tree fell in the wind and the house collapsed.
Next Story