മയക്കുമരുന്നുമായി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
text_fieldsമയക്കുമരുന്നുമായി പിടിയിലായവർ
വൈക്കം: ഹഷീഷ് ഓയിൽ, എം.ഡി.എം.എ ഉൾപ്പെടെ മയക്കുമരുന്നുമായി യുവതി ഉൾപ്പെടെ മൂന്നുപേർ വൈക്കത്ത് പിടിയിൽ. വ്യാഴാഴ്ച ഉച്ചക്ക് 1.30ഓടെ പൊലീസ് ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. വൈക്കം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് ഇവർ സഞ്ചരിച്ച കാറിൽ സംശയം തോന്നി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് മൂന്ന് ഗ്രാമോളം എം.ഡി.എം.എയും അതേ അളവിൽ ഹഷീഷ് ഓയിലും കണ്ടെടുത്തത്.
കാറിലുണ്ടായിരുന്ന കർണാടക സ്വദേശികളും തമിഴ്നാട് യൂനിവേഴ്സൽ ഫാംഹൗസിൽ താമസക്കാരുമായ നിർമൽ (33), അജയ ശരൺ (28), ഹോസാന (30) എന്നിവരാണ് പിടിയിലായത്. വൈക്കം ടി.വി പുരത്തുള്ള ഹോസാനയുടെ പിതാവിന്റെ വീട്ടിൽ കഴിഞ്ഞദിവസം എത്തിയതായിരുന്നു ഇവർ. വ്യാഴാഴ്ച തിരികെ മടങ്ങുമ്പോഴാണ് വൈക്കത്ത് എത്തിയപ്പോൾ പിടിയിലായത്. വൈക്കം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.


