Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആദിവാസി യുവാവിന്...

ആദിവാസി യുവാവിന് പൊലീസിന്‍റെ ക്രൂരമർദനമെന്ന് പരാതി; പ്രതിഷേധം

text_fields
bookmark_border
ആദിവാസി യുവാവിന് പൊലീസിന്‍റെ ക്രൂരമർദനമെന്ന് പരാതി; പ്രതിഷേധം
cancel

ഈരാറ്റുപേട്ട: പൂഞ്ഞാർ തെക്കേക്കരയിലെ ആദിവാസി യുവാവിനെ വീട്ടിൽനിന്ന് ബലമായി പിടിച്ചിറക്കി പൊലീസ് മർദിച്ചതിനെ തുടർന്ന് യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളം ആറാം വാർഡ് ആറ്റിനാൽ ഇടക്കര പൂവത്തുങ്കൽ അഭിലാഷിനെയാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെ.എസ്.ഇ.ബി ലൈൻ കമ്പികൾ മോഷണം പോയ സംഭവത്തിൽ അന്വേഷണ ഭാഗമായാണ് അഭിലാഷിനെ ചോദ്യം ചെയ്യാൻ മഫ്തിയിലുള്ള അഞ്ചംഗ പൊലീസ് സംഘം വീട്ടിലെത്തിയത്. തുടർന്ന് ബലമായി കസ്റ്റഡിയിലെടുത്ത് മർദിച്ചെന്നാണ് പരാതി. തടയാൻ ശ്രമിച്ച ബന്ധുക്കളോടും സമീപവാസികളോടും അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു. കാറിനുള്ളിൽവെച്ച് തലക്കടിക്കുകയും താഴെവീണ അഭിലാഷിനെ ശരീരമാസകലം ചവിട്ടുകയും ചെയ്തെന്നും ആരോപണമുണ്ട്. പിന്നീട് എസ്‌.സി പ്രമോട്ടറെ വിളിച്ചു വരുത്തിയ ശേഷമാണ് അഭിലാഷിനെ വീട്ടിലേക്ക് വിട്ടയച്ചതെന്നും പരാതിയിൽ പറയുന്നു.

എന്നാൽ, ഇലക്ട്രിക് കേബിളുകൾ നഷ്ടപ്പെട്ട പരാതിയിൽ വിവരം തിരക്കാനാണ് അഭിലാഷിന്‍റെ വീട്ടിലെത്തിയതെന്നും മദ്യപിച്ചിരുന്ന അഭിലാഷ് പൊലീസിനെ കണ്ട് ബഹളം വെക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

പൊലീസ് രാജിനെതിരെ ഡി.വൈ.എഫ്.ഐ

ഈരാറ്റുപേട്ട: പെരിങ്ങുളത്ത് ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്ത് മർദിച്ചെന്ന പരാതി അതീവ ഗുരുതരമാണെന്ന് ഡി.വൈ.എഫ്.ഐ പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്‍റ് അഡ്വ. അക്ഷയ് ഹരി പറഞ്ഞു. കുറ്റകാരനായ പൊലീസ് ഉദ്യോഗസ്ഥനെ മാറ്റിനിർത്തി നീതിപൂർവമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.

അന്വേഷണം നടത്തണം -വെൽഫെയർ പാർട്ടി

ഈരാറ്റുപേട്ട: പൂഞ്ഞാർ തെക്കേക്കരയിലെ ആദിവാസി യുവാവിനെ പൊലീസ് മർദിച്ച സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി പൂഞ്ഞാർ നോർത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം ഭാരവാഹികളായ യൂസഫ് ഹിബ, വി.എം. ബാദുഷ, വി.എം. ഷെഹീർ, കെ.എ. സാജിദ് എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Tribal Youth Police Kottayam News 
News Summary - Tribal youth brutally beaten by police,
Next Story