അമിതമായി അയണ്‍ഗുളിക കഴിച്ച രണ്ട് കുട്ടികള്‍ ആശുപത്രിയില്‍
text_fieldsഅതിരമ്പുഴ: അമിതമായി അയണ്‍ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം കാട്ടിയ രണ്ട് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിരമ്പുഴയിലെ സ്വകാര്യ സ്കൂളിലെ രണ്ട് വിദ്യാര്‍ഥികളെയാണ് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികള്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ദേശീയ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ഗുളികകളാണ് കുട്ടികൾ കഴിച്ചത്.
രണ്ട് ഗുളികക്ക് പകരം നാല് ഗുളിക കഴിച്ചതാണ് അസ്വസ്ഥതക്ക് കാരണമെന്ന് അധികൃതർ പറയുന്നു. വീട്ടില്‍ ചെന്നു കഴിക്കാനുള്ള ഗുളികകള്‍ നാലെണ്ണം ഒന്നിച്ച് സ്കൂളിൽവെച്ച് കുട്ടികൾ കഴിക്കുകയായിരുന്നു. തുടർന്ന് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സ്കൂൾ അധികൃതർ ഇടപെട്ട് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിശ്ചിത ഡോസിൽ ഗുളിക കഴിച്ച മറ്റ് കുട്ടികൾക്ക് സാരമായ ആരോഗ്യപ്രശ്നം ഒന്നുമില്ലെന്ന് അധികൃതർ കൂട്ടിച്ചേർത്തു.