ഒ.എൻ.വി.ഓർമക്ക് ഒരു ദശകം; വെബിനാർ സംഘടിപ്പിച്ചു
text_fieldsവൈക്കം: ഒ.എൻ.വിയുടെ ഓർമകൾ ഒരു ദശകം പിന്നിടുന്ന വേളയിൽ പുരോഗമന കലാസാഹിത്യ സംഘം കോട്ടയം ജില്ല നവമാധ്യമ സമിതിയുടെ നേതൃത്വത്തിൽ ഓൺലൈൻ അനുസ്മരണം സംഘടിപ്പിച്ചു. ‘കവി നിസ്വപക്ഷത്തിന്റെ കാവലാൾ’ എന്ന വിഷയത്തിൽ നടന്ന വെബിനാർ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ.പി. മോഹനൻ ഉദ്ഘാടനം. പുകസ ജില്ല സെക്രട്ടറി ആർ. പ്രസന്നൻ മോഡറേറ്ററായി.
സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ നവമാധ്യമ സമിതി കൺവീനറുമായ അഡ്വ. അംബരീഷ്, സംസ്ഥാന കമ്മിറ്റി അംഗവും വനിതാസാഹിതി ജില്ലാ സെക്രട്ടറിയുമായ പി.കെ. ജലജാമണി, ജില്ല കമ്മിറ്റി അംഗം ജോജി കൂട്ടുമ്മൽ, സംസ്ഥാന നവമാധ്യമ സമിതി ജോ. കൺവീനർ മുരളി എസ്. കുമാർ, എം.ഐ. ശശിധരൻ, പുകസ ജില്ല കമ്മിറ്റി അംഗം അർജുനൻ പിള്ള തുടങ്ങിയവർ ചർചയിൽ പങ്കെടുത്തു. ജില്ല പ്രസിഡൻറ് പി.ആർ. ഹരിലാൽ സ്വാഗതം പറഞ്ഞു.


