Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightവൈ​ദ്യു​തി മു​ട​ക്കം;...

വൈ​ദ്യു​തി മു​ട​ക്കം; 125 ഏ​ക്ക​റി​ലെ നെ​ൽ കൃ​ഷി നാ​ശ​ത്തി​ലേ​ക്ക്

text_fields
bookmark_border
വൈ​ദ്യു​തി മു​ട​ക്കം; 125 ഏ​ക്ക​റി​ലെ നെ​ൽ കൃ​ഷി നാ​ശ​ത്തി​ലേ​ക്ക്
cancel
camera_alt

വ​ട​യാ​ർ പൊ​ന്നു​രു​ക്കും പാ​റ പാ​ട​ശേ​ഖ​ര​ത്തി​ൽ വെള്ളം കെട്ടിക്കിടക്കുന്നു

വൈ​ക്കം: വൈ​ദ്യു​തി മു​ട​ക്കം മൂ​ലം 125 ഏ​ക്ക​റി​ലെ കൃ​ഷി നാ​ശ​ത്തി​ലേ​ക്ക്. 27 വ​ർ​ഷ​മാ​യി മു​ട​ങ്ങി കി​ട​ന്ന വ​ട​യാ​ർ പൊ​ന്നു​രു​ക്കും പാ​റ പാ​ട​ശേ​ഖ​ര​ത്തി​ലെ വ​ർ​ഷ​കാ​ല കൃ​ഷി​യാ​ണ് നാ​ശ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​നി​ൽ​ക്കു​ന്ന​ത്. മ​ഴ മൂ​ലം പാ​ട​ശേ​ഖ​ര​ത്തി​ലെ കി​ളി​ർ​ത്ത നെ​ൽ വി​ത്തു​ക​ൾ ചീ​ഞ്ഞ് ന​ശി​ക്കു​ന്ന സ്ഥി​തി​യി​ലാ​ണ്.

ര​ണ്ട് ദി​വ​സം മു​മ്പ് വൈ​ദ്യു​തി നി​ല​ച്ച​തു മൂ​ലം പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ ര​ണ്ട്​ പ​മ്പു​സെ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​ണ്. ത​ല​യോ​ല​പ്പ​റ​മ്പ് വൈ​ദ്യു​തി ഓ​ഫീ​സി​ൽ വി​വ​രം അ​റി​യി​ച്ചി​ട്ടും അ​ധി​കൃ​ത​ർ നി​സ്സം​ഗ​ത തു​ട​രു​ക​യാ​ണെ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ൻ​റ്​ സ്ക​റി​യ ആ​ന്റ​ണി, സെ​ക്ര​ട്ട​റി പി.​സി പ്ര​സാ​ദ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

125 ഏ​ക്ക​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ 80 ൽ ​അ​ധി​കം ക​ർ​ഷ​ക​ർ 10 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. എ​ത്ര​യും വേ​ഗം വൈ​ദ്യു​തി പു​ന: സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ ക​ർ​ഷ​ക​രു​ടെ മു​ത​ൽ​മു​ട​ക്കും അ​ധ്വാ​ന​വും വെ​ള്ള​ത്തി​ലാ​കു​ന്ന സ്ഥി​തി​യി​ലാ​ണ്. പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്തി​ര പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ത​ല​യോ​ല​പ്പ​റ​മ്പ് വൈ​ദു​തി ഓ​ഫീ​സി​നു മു​ൻ​പി​ൽ സ​മ​രം ന​ട​ത്താ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ക​ർ​ഷ​ക​ർ.

Show Full Article
TAGS:Power Outage paddy crop destroyed Kottayam News 
News Summary - Power interrupted; 125 acres of paddy crop destroyed
Next Story