Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightവൈക്കത്ത് രണ്ടു...

വൈക്കത്ത് രണ്ടു ക്ഷേത്രങ്ങളിൽ കവർച്ച

text_fields
bookmark_border
theft
cancel
camera_alt

മോഷ്ടാവ് കാണിക്ക വഞ്ചിയുമായി പോകുന്ന സി.സി.ടി.വി. ദൃശ്യം

Listen to this Article

വൈക്കം: നഗരത്തിൽ മോഷണം പതിവായി. കഴിഞ്ഞ ദിവസം രണ്ടു ക്ഷേത്രങ്ങളിൽ മോഷണം നടന്നു. ഞായറാഴ്ച പുലർച്ച ഒന്നിനും 2.30 നും ഇടയിലാണ് സംഭവം. വൈക്കം തെക്കേനട കണ്ണൻകുളങ്ങര ശാസ്ത ക്ഷേത്രത്തിലും കാളിയമ്മ നട ദേവി ക്ഷേത്രത്തിലുമാണ് മോഷണമുണ്ടായത്.

കണ്ണൻകുളങ്ങര ക്ഷേത്രത്തിലെ സ്റ്റീൽ കാണിക്ക വഞ്ചി എടുത്തു കൊണ്ടുപോയി പണം എടുക്കുന്നതും കാളിയമ്മ നട ക്ഷേത്രത്തിൽ മോഷണത്തിനായി ഗേറ്റ് തുറക്കാൻ ശ്രമിക്കുന്നതും സി.സി ടി.വി യിൽ പതിഞ്ഞിട്ടുണ്ട്. പാന്‍റ്സും ഷർട്ടും ധരിച്ച് മുഖം മറക്കാതെയാണ് മോഷ്ടാവ് എത്തിയത്.

രണ്ടു മോഷണത്തിനും പിന്നിൽ ഒരാളാണെന്ന് സംശയിക്കുന്നു. ഇരു ക്ഷേത്രങ്ങളിലും അടുത്ത ദിവസം കാണിക്ക വഞ്ചിയിലെ പണം എടുത്തിരുന്നതിനാൽ കാര്യമായ നഷ്‌ടം സംഭവിച്ചിട്ടില്ലെന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്. വൈക്കം പൊലീസ് അന്വേഷണം ശക്തമാക്കി.

Show Full Article
TAGS:Theft series Temple Theft CCTV 
News Summary - Robbery at two temples in Vaikom
Next Story