ആശുപത്രിയിൽ കൂട്ടത്തല്ല്, രണ്ടുപേർ പിടിയിൽ
text_fieldsവൈക്കം: ഗവ. താലൂക്ക് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിനു മുന്നിൽ നടന്ന കൂട്ടത്തല്ലിലും ആശുപത്രി ഉപകരണം നശിപ്പിച്ച സംഭവത്തിലും രണ്ടു പേരെ പിടികൂടി. ചെമ്മനത്തുകര സ്വദേശികളായ രവി, സന്ധ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി അത്യാഹിതവിഭാഗത്തിന് മുന്നിൽ ചെമ്മനത്തുകരയിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലാണ് കൂട്ടത്തല്ല് നടന്നത്.
ആശുപത്രി ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈക്കം പൊലീസ് എത്തിയെങ്കിലും സംഭവസ്ഥലത്തുനിന്ന് ആരെയും പിടികൂടാൻ കഴിഞ്ഞില്ല. കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ സമുഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.
ആര്.എം.ഒ വൈക്കം പൊലീസിൽ പരാതി നല്‍കിയതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലെ സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ പരിശോധനക്കൊടുവിലാണ് അറസ്റ്റ്. കണ്ടാലറിയാവുന്ന മറ്റ് എട്ടോളം പേരെ പ്രതി ചേർത്തിട്ടുണ്ട്. അടിപിടിക്കിടെ ആശുപത്രിക്ക് 2800 രൂപയുടെ നാശനഷ്ടം ഉണ്ടായി.


