Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightനാശോന്മുഖമായി വൈക്കം...

നാശോന്മുഖമായി വൈക്കം കായലോര ബീച്ച്​

text_fields
bookmark_border
നാശോന്മുഖമായി വൈക്കം കായലോര ബീച്ച്​
cancel
camera_alt

കാ​ടു​പി​ടി​ച്ച നി​ല​യി​ൽ വ​ള്ള​ക്ക​ട​വ്​ റോ​ഡ്​

വൈ​ക്കം: ജി​ല്ല​യി​ലെ ഏ​ക കാ​യ​ലോ​ര ബീ​ച്ച്​ നാ​ശ​ത്തോ​ട​ടു​ക്കു​മ്പോ​ഴും അ​ധി​കൃ​ത​ർ​ക്ക്​ മൗ​നം. വേ​മ്പ​നാ​ട്ട്​ കാ​യ​ലി​ന്​ സ​മീ​പ​ത്തെ വൈ​ക്കം കാ​യ​ലോ​ര ബീ​ച്ചാ​ണ്​ കാ​ട്​ ക​യ​റി​യും പ​രി​ച​ര​ണ​മി​ല്ലാ​തെ​യും നാ​ശോ​ന്മു​ഖ​മാ​കു​ന്ന​ത്. പ​ക​ൽ​സ​മ​യ​ത്ത്​ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ഭീ​ഷ​ണി​യെ​ങ്കി​ൽ രാ​ത്രി​യാ​യാ​ൽ ല​ഹ​രി​സം​ഘ​ങ്ങ​ളു​ടെ പ്ര​മു​ഖ കേ​ന്ദ്ര​മാ​ണി​വി​ടം.

കാ​യ​ലോ​ര സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ കു​ടും​ബ​ങ്ങ​ളു​ൾ​പ്പെ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ എ​ത്തു​ന്നു​ണ്ടി​വി​ടെ. ബീ​ച്ചി​ന്‍റെ വ​ള്ള​ക്ക​ട​വ് ഭാ​ഗ​ത്തു​ള്ള റോ​ഡി​നോ​ട്​ ചേ​ർ​ന്ന​ കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ന്ന പൊ​ന്ത​പു​ല്ലി​ന്‍റെ മ​റ​വി​ലാ​ണ്​ സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ഫി​ഷ​ർ​മെ​ൻ കോ​ള​നി​യി​ൽ​നി​ന്ന്​ കാ​യ​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ നി​ർ​മി​ച്ച റോ​ഡാ​ണി​ത്. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ളം കൂ​ടി​യാ​ണ് ഇ​വി​ടം.

കാ​യ​ലി​ൽ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കു​മ്പോ​ഴും വേ​ലി​യേ​റ്റ സ​മ​യ​ത്തും ഒ​ഴു​കി​യെ​ത്തു​ന്ന ഇ​ഴ​ജ​ന്തു​ക്ക​ൾ കാ​ടു​ക​ളി​ൽ സ്ഥി​ര​വാ​സ​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം കാ​യ​ലോ​ര ബീ​ച്ചി​ലെ കാ​യ​ലി​നോ​ട്​ ചേ​ർ​ന്ന്​ നി​ർ​മി​ച്ച ന​ട​പ്പാ​ത​യി​ൽ പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്​ സ​ന്ദ​ർ​ശ​ക​രെ ഭീ​തി​യി​ലാ​ക്കി​യി​രു​ന്നു.

ഇ​വി​ടെ സ്ഥാ​പി​ച്ച ചാ​രു​ക​സേ​ര​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ സ​മീ​പ​ത്തു​കൂ​ടെ​യാ​ണ്​ പെ​രു​മ്പാ​മ്പ്​ ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ​ത്. ചാ​രു​ക​സേ​ര​യു​ടെ പി​ൻ​ഭാ​ഗ​ത്ത്​ ത​റ​യി​ൽ പു​ല്ലു​ക​ൾ വ​ള​ർ​ന്നു​നി​ൽ​ക്കു​ക​യാ​ണ്. ചൂ​ട്​ ശ​ക്ത​മാ​യ​തോ​ടെ കാ​ടു​ക​ളി​ൽ​നി​ന്ന്​ ഇ​ഴ​ജ​ന്തു​ക്ക​ൾ പു​റ​ത്തേ​ക്ക്​ ക​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്.

ബീ​ച്ചി​ന്‍റെ തൊ​ട്ട​ടു​ത്താ​ണ്​ വൈ​ക്കം ഡി​വൈ.​എ​സ്.​പി​യു​ടെ​യും എ​ക്സൈ​സി​ന്‍റെ​യും ഓ​ഫി​സു​ക​ൾ. ഇ​വി​ടെ പ​ട്രോ​ളി​ങ്ങും ന​ട​ക്കു​ന്നു​മു​ണ്ട്. എ​ന്നാ​ൽ, രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ബീ​ച്ചി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് ല​ഹ​രി​സം​ഘ​ങ്ങ​ളാ​ണ്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. ല​ഹ​രി​കൈ​മാ​റ്റ​ത്തി​നും ഉ​പ​യോ​ഗ​ത്തി​നും ആ​ളു​ക​ൾ ക​ട​ന്നു​ചെ​ല്ലാ​ൻ മ​ടി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ്​ ഇ​വ​ർ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തോ​ട​ന​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​ർ ചെ​ല​വി​ൽ ബീ​ച്ച്​ വെ​ട്ടി​ത്തെ​ളി​ച്ച്​ മ​നോ​ഹ​ര​മാ​ക്കി​യി​രു​ന്നു. പി​ന്നി​ട് ന​ഗ​ര​സ​ഭ ബീ​ച്ച്​ വി​ക​സ​ന​ത്തി​ന്​ നേ​രേ ക​ണ്ണ​ട​ക്കു​ക​യാ​യി​രു​ന്നു. വൈ​ക്കം കാ​യ​ലോ​ര ബീ​ച്ചി​ന്‍റെ വി​ക​സ​ന​ത്തി​ൽ ന​ഗ​ര​സ​ഭ കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

Show Full Article
TAGS:vaikom beach Kottayam News 
News Summary - Vaikom Beach is being destroyed
Next Story