എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsവിഷ്ണു
വൈക്കം: 34.28 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. വൈക്കപ്രയാർ താഴ്ചയിൽ കൊച്ചു കണിയാംതറ വിഷ്ണു വി. ഗോപാലിനെയാണ് (32) ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും വൈക്കം പൊലീസും ചേർന്ന് വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. അടുക്കളയിൽ മസാലകൾ സൂക്ഷിക്കുന്ന ടിന്നിൻ ഒളിപ്പിച്ചുവെച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. ഓണത്തിന് വിൽപനക്കായാണ് ബംഗളൂരുവിൽനിന്ന് ലഹരിവസ്തുക്കൾ കൊണ്ടുവന്നതെന്ന് ചോദ്യംചെയ്യലിൽ ഇയാൾ പൊലീസിനോട് സമ്മതിച്ചു.
വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നാണ് കണ്ടെത്തിയത്.ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈക്കം ഡിവൈ.എസ്.പി പി.ബി.വിജയന്റെ നിർദേശപ്രകാരം എസ്.എച്ച്.ഒ എസ്. സുകേഷിന്റെ നേതൃത്വത്തിൽ എസ്.ഐ ജി.വിഷ്ണു, എ.എസ്.ഐ പ്രീതിജ്, സീനിയർ സി.പി.ഒമാരായ വിജയശങ്കർ, ജോസ് മോൻ, ഷാമോൻ, സി.പി.ഒമാരായ സുധീഷ്, രതീഷ്, വനിത സി.പി.ഒ നെയ്തിൽ ജ്യോതി എന്നിവരടങ്ങുന്ന സംഘവും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.