കേന്ദ്ര മഞ്ചാടിക്കൂടാരം തുറന്നു
text_fieldsകേന്ദ്ര മഞ്ചാടിക്കൂടാരം വാഴൂർ പഞ്ചായത്തിലെ കൊടുങ്ങൂരിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
വാഴൂർ: കേന്ദ്ര മഞ്ചാടിക്കൂടാരം വാഴൂർ പഞ്ചായത്തിലെ കൊടുങ്ങൂരിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.
മധ്യമേഖല ജില്ലകളിലെ പുതിയ കൂടാരങ്ങൾക്ക് ആവശ്യമായ പരിശീലനങ്ങൾ ഉൾപ്പെടെ നൽകുക കേന്ദ്രമഞ്ചാടി ക്കൂടാരത്തിലാണ്. ഉദ്ഘാടന ചടങ്ങിൽ വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി അധ്യക്ഷതവഹിച്ചു.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത എസ്. പിള്ള, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഡി. സേതുലക്ഷ്മി, ശ്രീകാന്ത് പി. തങ്കച്ചൻ, തോമസ് വെട്ടുവേലി, പഞ്ചായത്ത് അംഗങ്ങളായ സുബിൻ നെടുംപുറം, ഷാനിദ അഷറഫ്, നിഷ രാജേഷ്, മഞ്ചാടി ജില്ല കോഓഡിനേറ്റർ പി.പി. പുരുഷോത്തമൻ, കെ. ഡിസ്ക് പ്രോഗ്രാം എക്സിക്യൂട്ടിവ് അശ്വതി പി. ഗോപാൽ എന്നിവർ സംസാരിച്ചു. സ്കോളർഷിപ് നേടിയ അമനിക പ്രസാദ്, മാധവ് അനിൽകുമാർ, എസ്. ദേവദത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മധുരം മഞ്ചാടി പതിപ്പ് പ്രകാശനവും നടന്നു.