കന്നുകാലികള്‍ക്ക് ചെക്പോസ്റ്റില്‍ ക്വാറൻറീന് –മന്ത്രി ചിഞ്ചുറാണി
text_fieldsവാഴൂര്‍ ബ്ലോക്ക് ക്ഷീരസംഗമം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
ക്ഷീരവികസന വകുപ്പ്, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്തുകൾ ക്ഷീരസംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊടുങ്ങൂര്‍ തീറ്റപ്പുല്‍കൃഷി തോട്ടത്തില്‍ നടത്തിയ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. പശു നഷ്ടപ്പെട്ട കറ്റുകട്ടിയില് രവിക്ക് അനുവദിച്ച കറവപ്പശുവിനെയും കിടാരിയെയും മന്ത്രി കൈമാറി. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റാഫി പോള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഏറ്റവും കൂടുതല്‍ പാല് അളക്കുന്ന നെടുംകുന്നം സ്വദേശി വി. രാജേഷ് കുമാറിനെ ചടങ്ങില്‍ ആദരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ വി.പി. റെജി, സി.ആര്. ശ്രീകുമാര്‍, ശ്രീജിഷ കിരണ്‍, കെ.എസ്. റംല ബീഗം, ടി.എസ്. ശ്രീജിത്ത്, ക്ഷീരവികസന ഓഫിസര്‍മാരായ രാജി എസ്. മണി, ടി.എസ്. ഷിഹാബുദ്ദീന്, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍മാരായ ടോണി വര്‍ഗീസ്, ആര്.എസ്. ദിവ്യമോള്, കൊടുങ്ങൂര്‍ ക്ഷീരസംഘം പ്രസിഡൻറ് കൃഷ്ണന്‍കുട്ടി ചെട്ടിയാര്‍, സെക്രട്ടറി മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.