ദേ പക്ഷി... ജില്ലതല പരിശീലന പരിപാടിക്ക് തുടക്കം
text_fieldsകോട്ടയം നേച്വർ സൊസൈറ്റി വിദ്യാർഥികൾക്കായി വാഴൂരിൽ സംഘടിപ്പിച്ച ‘ദേ പക്ഷി’
ജില്ലതല പരിശീലന പരിപാടിയിൽനിന്ന്
വാഴൂർ: കോട്ടയം നേച്വർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വാഴൂർ എസ്.വി.ആർ.വി എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ 'ദേ പക്ഷി...' പരിശീലന പരിപാടി നടത്തി.
തെരഞ്ഞെടുക്കപ്പെട്ട 28 കുട്ടികളാണ് പങ്കെടുത്തത്. പക്ഷിനിരീക്ഷകൻ പ്രദീപ് അയ്മനം പക്ഷികളെ പരിചയപ്പെടുത്തി. 16 ഇനത്തിൽപെട്ട പക്ഷികളുടെ സഞ്ചാരരീതി, ശബ്ദം, ഭക്ഷണരീതി, ആവാസ ഇടങ്ങൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി, പി.ടി.എ പ്രസിഡന്റ് കെ.എസ്. ബിനു, പ്രഥമാധ്യാപിക എം. ഇന്ദുലേഖ, സി.ആർ. പ്രദീപ്കുമാർ, ബിന്ദു ജി. നായർ, മിനി ജി. നായർ, പി.പി. സുരേഷ്, പരിസ്ഥിതി പ്രവർത്തകരായ കെ. ബിനു, ഗോപകുമാർ കങ്ങഴ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യു.പി ക്ലാസുകളിലെയും ഹൈസ്കൂൾ ക്ലാസുകളിലെയും പാഠഭാഗങ്ങളെ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.