ആരാകും വലിയ പാർട്ടി; തെരഞ്ഞെടുപ്പ് ഫലം കാത്ത് ഇരു കേരള കോൺഗ്രസും
text_fieldsകോട്ടയം: ഭരണവും തുടർഭരണവും ഉറപ്പെന്ന് ഇരുമുന്നണിയും ഒന്നുപോലെ അവകാശപ്പെടുേമ്പാഴും മധ്യകേരളത്തിൽ ആരാകും വലിയ പാർട്ടിയെന്ന കണക്കുകൂട്ടലിൽ കേരള കോൺഗ്രസ് േജാസ്-േജാസഫ് വിഭാഗങ്ങൾ. തെരഞ്ഞെടുപ്പ് ഫലം ഇരുകേരള കോൺഗ്രസിനും നിലനിൽപിേൻറതു കൂടിയാണെന്നതിനാൽ കണക്കുകൾ കൃത്യമായി വിലയിരുത്തുകയാണ് നേതൃത്വം.
സർവേഫലങ്ങൾക്ക് ശേഷം പുറത്തുവന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ട് യു.ഡി.എഫിനും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ട് ഇടതു മുന്നണിക്കും ഭരണം ഉറപ്പുവരുത്തുേമ്പാൾ ഇരുകേരള കോൺഗ്രസിെൻറയും ആശങ്ക ഇരട്ടിക്കുകയാണ്. കോട്ടയത്തെ അഞ്ചടക്കം മത്സരിച്ച 12 സീറ്റിലും ജയം ഉറപ്പെന്ന് ജോസ് കെ. മാണി അവകാശപ്പെടുേമ്പാൾ കോട്ടയത്തെ മൂന്നടക്കം മത്സരിച്ച 10ലും ജയിക്കുമെന്ന് പി.ജെ. ജോസഫും പറയുന്നു.
80ൽ കുറയാതെ സീറ്റുനേടി തുടര്‍ഭരണം ഉറപ്പെന്ന് സി.പി.എം വിലയിരുത്തുേമ്പാൾ അതിൽ ജോസ് െക. മാണിയുടെ പാലായടക്കം ബഹുഭൂരിപക്ഷം സീറ്റുകളും ജയിക്കുന്ന മണ്ഡലങ്ങളായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
യു.ഡി.എഫിെൻറ കണക്കിൽ ജോസഫ് വിഭാഗത്തിെൻറ മിക്ക സീറ്റുകളും ജയിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. ഈ വിലയിരുത്തലാണ് കേരള കോൺഗ്രസ് നേതൃത്വത്തെയും അണികളെയും ആശങ്കപ്പെടുത്തുന്നത്. പാലായിൽ ജോസ് കെ. മാണി 18,500 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് സി.പി.എം പറയുേമ്പാൾ ഇരുകേരള കോൺഗ്രസും ഏറ്റുമുട്ടിയ സീറ്റുകളിൽപോലും വിജയം ജോസഫിനെന്ന് യു.ഡി.എഫും ചൂണ്ടിക്കാട്ടുന്നു. മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിെൻറ വരവോടെ കൂടുതൽ സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷ സി.പി.എമ്മിനുണ്ട്.
കോട്ടയത്ത് പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി, ചങ്ങനാശ്ശേരി മണ്ഡലങ്ങളിൽ ജോസ് വിഭാഗവും കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ ജോസഫ് വിഭാഗവും മത്സരിച്ചിരുന്നു. ഇരുപക്ഷവും നേരിട്ട് ഏറ്റുമുട്ടിയ കടുത്തുരുത്തിയിലും ചങ്ങനാശ്ശേരിയിലും ജയം പ്രവചനാതീതമെന്നാണ് വിലയിരുത്തൽ. എന്നാൽ, വിജയം ഉറപ്പെന്ന് ഇരുവിഭാഗവും അവകാശപ്പെടുന്നു.
സി.പി.എമ്മിെൻറ സിറ്റിങ് സീറ്റായ ഏറ്റുമാനൂരിൽ വി.എൻ. വാസവനെതിരെ ജോസഫ് വിഭാഗത്തിലെ പ്രിൻസ് ലൂക്കോസായിരുന്നു സ്ഥാനാർഥി. ഇടതു മുന്നണി ജയം ഉറപ്പിച്ച ഇവിടെയും ജോസഫ് വിഭാഗം വിജയം അവകാശപ്പെടുന്നു. ചതുഷ്കോണ മത്സരം നടന്ന പൂഞ്ഞാറിൽ ജോസ് വിഭാഗത്തിെൻറ സെബാസ്റ്റ്യൻ കുളത്തുങ്കൽ ജയിക്കുമെന്നാണ് സി.പി.എം വിലയിരുത്തൽ. പി.സി. ജോർജ് പടക്കം പൊട്ടിച്ച് മുൻ കൂട്ടി ജയം പ്രഖ്യാപനം നടത്തിയെങ്കിലും ജോർജിന് കിട്ടിക്കൊണ്ടിരുന്ന വോട്ടുകൾ ലഭിച്ചതിനാൽ ജയം ഉറപ്പെന്ന് സി.പി.എം ചൂണ്ടിക്കാട്ടുന്നു.
ജോസിെൻറ വരവോടെ കോട്ടയം ജില്ലയിലെ കോട്ടയവും പുതുപ്പള്ളിയും ഒഴികെ മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും കാഞ്ഞിരപ്പള്ളിയിൽ ജോസ്പക്ഷത്തെ ഡോ. എൻ. ജയരാജ് ജയിക്കുമെന്നും സി.പി.എം പറയുന്നു. കടുത്തുരുത്തിയിൽ മോൻസ് ജോസഫിെൻറ സാധ്യത ബലാബലത്തിലാണ് വിലയിരുത്തുന്നത്.