കഞ്ചാവുമായി യുവാക്കൾ പിടിയിൽ
text_fieldsസുമിത് സാബു, അരുൺ
പത്തനംതിട്ട: കഞ്ചാവുമായി രണ്ട് യുവാക്കളെ പുളിക്കീഴ് പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇവർ കുടുങ്ങിയത്. കോട്ടയം പള്ളിക്കച്ചിറ പായിപ്പാട് അമ്പാട്ടുപറമ്പിൽ വീട്ടിൽ സുമിത് സാബു (30), കോട്ടയം പായിപ്പാട് തൃക്കൊടിത്താനം പ്ലാപ്പറമ്പിൽ വീട്ടിൽ ടിൻസൺ എന്ന അരുൺ (28) എന്നിവരാണ് പിടിയിലായത്.
ഇവരിൽനിന്ന് 1.833 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി 10.20നാണ് ആലംതുരുത്തി പാലത്തിനു സമീപത്തുവെച്ച് മാന്നാർ ഭാഗത്തുനിന്ന് ബുള്ളറ്റിൽ വന്ന യുവാക്കളെ കസ്റ്റഡിയിലെടുത്തത്. അരുണാണ് ബൈക്ക് ഓടിച്ചത്. പിന്നിലിരുന്ന സുമിത്തിന്റെ മടിയിൽ സൂക്ഷിച്ച തുണിസഞ്ചിയിലായിരുന്നു കഞ്ചാവ്.
സുമിത് കേസിൽ ഒന്നാം പ്രതിയാണ്. തിരുവല്ല ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു നടപടി. പുളിക്കീഴ് പൊലീസ് ഇൻസ്പെക്ടർ കെ. അജിത് കുമാർ പരിശോധനക്ക് നേതൃത്വം നൽകി. പൊലീസ് സംഘത്തിൽ എസ്.ഐ ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒ അനീഷ്, സി.പി.ഒമാരായ അനിൽ കുമാർ, അജിമോൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.