Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെള്ളിയൂരിൽ ബസും...

വെള്ളിയൂരിൽ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്ക്

text_fields
bookmark_border
വെള്ളിയൂരിൽ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്ക്
cancel
camera_alt

വെള്ളിയൂരിൽ സ്വകാര്യബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച നിലയിൽ

പേരാമ്പ്ര: സംസ്ഥാനപാതയിൽ വെള്ളിയൂരിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്കേറ്റു. മാനസ (62), നജ (21), അതുല്യ (25), പ്രകാശൻ (55), അജിത്ത് (22), നിഖിൽ (18), പത്മിനി (65), ആതിര (28), സുനില (46), ഗീത (49 ), സുജിത (43), സജിദ (44 ), ചന്ദ്രൻ (64), സുമ (54), ഡോ. കെ. വിനോദ് (58), കെ.കെ. വിജയൻ (79), കീർത്തന (23), ലിബിന (35 ), അനുപ്രിയ (22), ഗീത (48), രാജൻ (54) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൊടക്കല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. കോഴിക്കോട്നിന്നും കുറ്റ്യാടിക്ക് പോകുകയായിരുന്ന അജ്ഫാന്‍ ബസും കോഴിക്കോടേക്ക് പോകുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.

കാബിനിനകത്ത് കുടുങ്ങി പോയ ടാങ്കര്‍ ലോറിയുടെ ഡ്രൈവറെ പോരാമ്പ്രയില്‍നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ബസില്‍ ഡ്രൈവറുടെ തൊട്ട് പിന്‍ സീറ്റില്‍ ഇരുന്ന സ്ത്രീയും ബസ്സില്‍ കുടുങ്ങിപ്പോയിരുന്നു അവരെയും അരമണിക്കൂറോളം സമയമെടുത്താണ് ബസ് പൊളിച്ച് പുറത്തിറക്കിയത്. ബസ് ഡ്രൈവര്‍ പുറത്തേക്ക് ചാടിയതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

Show Full Article
TAGS:Kozhikode Local News accidant 
News Summary - 22 injured in bus-tanker lorry collision in Velliyur
Next Story